SignIn
Kerala Kaumudi Online
Friday, 23 October 2026 3.17 AM IST

ശബരിമലയിലേക്ക് പ്രീമിയം ബസുകളും: ഗണേശ്കുമാർ

p

തിരുവനന്തപുരം: പുതിയ പ്രീമിയം ബസുകൾ ഉടൻ ലഭ്യമാക്കാനും അവ

ശബരിമല സർവീസിന് ഉപയോഗിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ നിയമസഭയിൽ പറഞ്ഞു.ബസുകൾ നൽകേണ്ട അശോക് ലൈലാൻഡ് കമ്പനിക്ക് കുറച്ച് തുക കുടിശ്ശികയുണ്ട്. അതുടൻ പരിഹരിക്കും.

പുതിയ ബസുകളുടെ അഭാവത്തിൽ ബസുകൾ ക്രമീകരിച്ച്

ശബരിമല സർവീസ് നടത്തും. സി.എൻ.ജിയിലേക്ക് ബസുകൾ മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒരു ബസിന് പത്ത് ലക്ഷം രൂപ ചെലവ് വരും. കൂടുതൽ ബസുകൾ സി.എൻ.ജിയിലേക്ക് ഘട്ടംഘട്ടമായി മാറ്റും.
ഗ്രാമീണ മേഖലയിൽ ഉപയോഗിക്കുന്നതിന് ചെറിയ ബസുകൾ വാങ്ങാൻ ധനവകുപ്പ് എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് അനുവദിച്ചാൽ പരിഗണിക്കാനാവും. കെ.എസ്.ആർ.ടി.സി കടമുറികൾ വാടകയ്ക്ക് കൊടുക്കുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിച്ചിട്ടുണ്ട്.


പത്ത് പമ്പുകൾ കൂടി ഉടൻ
മറ്റു വാഹന യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന പത്ത് യാത്രാ ഫ്യൂവൽസ് പമ്പുകൾ കൂടി ഉടൻ ആരംഭിക്കും. ഉപഭോക്താക്കളുടെ അടുത്തെത്തി കൊറിയർ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടനിരക്ക്

കുറഞ്ഞു

ബ്രത്ത് അനലൈസർ പരിശോധന കർശനമാക്കിയശേഷം അപകടനിരക്ക് കുറഞ്ഞിട്ടുണ്ട്. ഡ്രൈവർമാരുടെ പിഴവുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളിൽ മാത്രമാണ് അവരിൽ നിന്നും നഷ്ടപരിഹാരത്തുക ഉണ്ടാക്കുന്നത്.
തൃശ്ശൂരിൽ ശക്തൻതമ്പുരാന്റെ പ്രതിമ വട്ടം ചാടിയിട്ടല്ല കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തത്. വെറുതെ നിന്ന പ്രതിമയിലേക്ക് ബസ് ഇടിച്ചുകയറ്റുകയായിരുന്നു. അതേസമയം, കോഴിക്കോട് ബസ് തോട്ടിലേക്ക് വീണ സംഭവത്തിൽ അപകടം ഒഴിവാക്കാൻ ഡ്രൈവർ പരമാവധി ശ്രമിച്ചിരുന്നു. ഡ്രൈവറുടെ പിഴവ് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പാ​ക്ക്
ഹൗ​സു​ക​ൾ​ ​തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ക​ഴ​ക്കൂ​ട്ടം,​ ​ഒ​ല്ലൂ​ർ,​ ​ദേ​വി​കു​ളം,​ ​തൃ​ക്കാ​ക്ക​ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഹോ​ർ​ട്ടി​കോ​ർ​പ്പ് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പാ​ക്ക്ഹൗ​സു​ക​ൾ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​പ്ര​സാ​ദ് ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.
മൂ​ന്നാ​റി​ൽ​ 50​ ​ട​ൺ​ ​ശീ​തീ​ക​ര​ണ​ ​സം​ഭ​ര​ണ​ ​ശേ​ഷി​യു​ള്ള​ ​സം​വി​ധാ​ന​വും,.​ ​വ​യ​നാ​ട് ​ഇ​ട​വ​ക​യി​ലും,​ ​തൃ​ശ്ശൂ​ർ​ ​പ​രി​യാ​ര​ത്തും​ 20​ ​ട​ൺ​ ​സം​ഭ​ര​ണ​ ​ശേ​ഷി​യു​ള്ള​ ​ശീ​തീ​ക​ര​ണ​ ​സം​വി​ധാ​ന​ത്തോ​ടു​ ​കൂ​ടി​യ​ ​പ​ഴം,​ ​പ​ച്ച​ക്ക​റി​ ​പാ​യ്ക്ക് ​ഹൗ​സു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ജൈ​വ​ക​ർ​ഷ​ക​ർ​ക്ക് ​വി​പ​ണി​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​ല​ഭ്യ​മാ​ക്കും.​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ന് 25,000​ ​മു​ത​ൽ​ 40,000​ ​രൂ​പ​ ​വ​രെ​യും​ ​ഒ​രേ​ക്ക​റി​ൽ​ ​കൂ​ടു​ത​ൽ​ ​കൃ​ഷി​ഭൂ​മി​യു​ള്ള​വ​ർ​ക്ക് 50,000​ ​രൂ​പ​യും​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ന​ൽ​കു​ന്നു​ണ്ട്.​ ​കേ​ര​ള​ ​ഗ്രോ​ബ്രാ​ൻ​ഡി​ന് ​കീ​ഴി​ൽ​ 800​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വി​പ​ണ​നം​ ​ചെ​യ്യു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA