
കൊച്ചി: ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടറുകളുടെ വില പൊതുമേഖല എണ്ണക്കമ്പനികൾ ആറ് രൂപ വർദ്ധിപ്പിച്ചു. കൊച്ചിയിലെ പുതിയ വില ഇതോടെ സിലിണ്ടറിന് 1,856 രൂപയായി. അതേസമയം ഗാർഹിക ഉപഭോക്താക്കളുടെ പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. കഴിഞ്ഞ മാസം വിലയിൽ ഏഴ് രൂപയുടെ കുറവുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |