SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

പാചകവാതകം: ഹോട്ടലുടമകൾ കടയടയ്ക്കില്ല

a

കോഴിക്കോട്: പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ന് നടത്താൻ നിശ്ചയിച്ച കടയടപ്പ് സമരം മാറ്റിവച്ചു.ഹോട്ടലുകൾക്ക് 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവനവിഭാഗമായി അംഗീകരിക്കാമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം മാറ്റിവെച്ചത്. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഉറപ്പു ലഭിച്ചതായി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കൂടാതെ പൈപ്പ് ലൈൻ ഗ്യാസ് വിതരണം ചെയ്യുന്ന പ്രദേശങ്ങളിൽ ദ്രുതഗതിയിൽ ഹോട്ടലുകൾക്ക് പൈപ്പ്‌ലൈൻ കണക്ഷൻ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അറിയിച്ചു.ഓയിൽ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ കെ.എച്ച്.ആർ.എ പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കാനും തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്റ് ജി.ജയപാലും,ജനറൽ സെക്രട്ടറി എൻ.അബ്‌ദുൾ റസാക്കും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA