SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

എമ്പുരാൻ ബി.ജെ.പിക്ക് പോസിറ്രീവാകും: ജോർജ് കുര്യൻ

george-kurian

കോഴിക്കോട്: എമ്പുരാൻ കേരള ബി.ജെ.പിക്ക് പോസിറ്രീവാകുന്ന സിനിമയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ" മോഹൻലാൽ വില്ലനായിരുന്നു. മോഹൻലാൽ ഇത്രയും ഉയരത്തിൽ എത്തിയത് അതിനുശേഷമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഉയരത്തിൽ എത്തിക്കാൻ വേണ്ടിയുള്ളതാണിത്. ബി.ജെ.പി സൂപ്പർതാരത്തെപ്പോലെ ഉദിച്ചുയരും. താൻ സിനിമ കണ്ടിട്ടില്ല. എം.ടി.രമേശ് പറഞ്ഞതാണ് ബി.ജെ.പി നിലപാട്. താൻ സിനിമ കാണും. എല്ലാവരും കാണണം. എല്ലാ വീടുകളിലും ബി.ജെ.പിയെക്കുറിച്ച് ചർച്ച ചെയ്യണം. മോദിയെക്കുറിച്ച് രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിൽ എന്തായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ മോദി ഇന്ന് ഈ ഉയരത്തിൽ എത്തുമായിരുന്നോവെന്നും ജോർജ് കുര്യൻ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA