SignIn
Kerala Kaumudi Online
Friday, 11 September 2026 1.08 AM IST

രാജേഷിന്റെ മക്കൾക്ക് എം.ജി.എമ്മിന്റെ കരുതൽ, മമ്മൂട്ടിയുടെ പിറന്നാൾ സമ്മാനം

aa

തിരുവനന്തപുരം: കണ്ണൂരിലെ ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട കർഷകനെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ഒഴുക്കിൽപ്പെട്ട് മരിച്ച ആർ.രാജേഷിന്റെ മക്കൾക്കായി പഠന സഹായം ഏർപ്പെടുത്തി എം.ജി.എം ഗ്രൂപ്പ്. കഴിഞ്ഞദിവസം പിറന്നാൾ ആഘോഷിച്ച നടൻ മമ്മൂട്ടി ചെയർമാനായുള്ള കെയർ ഷെയർ ഇന്റർനാഷണലുമായി ചേർന്ന് എം.ജി.എം ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ വിദ്യാമൃതം സൗജന്യവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠന സഹായം അനുവദിച്ചത്. കഴിഞ്ഞദിവസം എം.ജി.എം ജീവാമൃതം പരിപാടിയിൽ ഉദ്‌ഘാടകനായി എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. എം.ജി.എം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിൻ മാനേജർ ആർ.സുനിൽ കുമാർ രാജേഷിന്റെ വീട്ടിലെത്തി രാജേഷിന്റെ മക്കൾക്ക് ആദ്യ സഹായം കൈമാറി.നേമം ബ്ലോക്ക് അംഗം ചന്ദ്രൻ നായർ,കല്ലിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മഹേഷ്.കെ എന്നിവർ പങ്കെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA