SignIn
Kerala Kaumudi Online
Friday, 23 October 2026 12.00 AM IST

ചൂഷണത്തിനെതിരെ ഗിഗ് തൊഴിലാളികൾ

gig

കോഴിക്കോട്: ഓൺലെെൻ കമ്പനികളുടെ ചൂഷണത്തിനെതിരെ പൊരുതാനും പ്രത്യേകം നിയമനിർമ്മാണത്തിന് സക്കാരിൽ സമ്മർദ്ദം ചെലുത്താനും ഗിഗ് തൊഴിലാളികൾ. നിലവിൽ നാല് സംഘടനകളുണ്ട്. വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കി പ്രശ്നങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും കമ്പനി അധികൃതരെയും ധരിപ്പിക്കും.

സംസ്ഥാന തൊഴിൽ മന്ത്രിയുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യും. നിലവിലുള്ള തൊഴിൽ നിയമം ഗിഗ് മേഖലയ്ക്ക് ബാധകമാക്കാനാകില്ല. ഈ മേഖലയിൽ മറ്റു മേഖലയിലേതു പോലുള്ള മുതലാളി - തൊഴിലാളി ബന്ധവുമില്ല. വേതന വ്യവസ്ഥയും വ്യതസ്തമാണ്. അടിസ്ഥാന ശമ്പളം, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളുമില്ല. തൊഴിലില്ലായ്മ വർദ്ധിക്കുമ്പോൾ നിരവധി യുവതീയുവാക്കൾ ഈ രംഗത്തെത്തുന്നതിനാൽ ചൂഷണം ചെയ്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗിഗ് വർക്കേഴ്സ് വെൽഫെയർ ആക്ട് 2021 എന്ന പേരിൽ കർണാടക നിയമം പാസാക്കിയിരുന്നു. 2020ൽ ക്ഷേമനിധിയുണ്ടാക്കാൻ കേന്ദ്രസർക്കാരും ശ്രമിച്ചിരുന്നു.

ഗിഗ് മേഖലയുടെ എല്ലാ തലങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള നിയമ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണം.

- കെ.ജി. ശിവാനന്ദൻ

സംസ്ഥാന പ്രസിഡന്റ്

ഗിഗ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GIGWORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA