SignIn
Kerala Kaumudi Online
Friday, 23 October 2026 12.56 AM IST

സനാതന ധർമ്മ സംരക്ഷണം കടമയായി കരുതണം:ഗവർണർ

rajendra-vishwanath-arlek

തിരുവനന്തപുരം:ഏകാത്മകത നിലനിറുത്താനും ശ്രേഷ്ഠഭാരത സൃഷ്ടിക്കും ഏകഭാരതമെന്ന ചിന്ത ഉണ്ടാകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.ദശനാമി സമ്പ്രദായത്തിലെ ജുനാ അഖാഡയുടെ മഹാമണ്ഡലേശ്വറായി തിരഞ്ഞെടുക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്ക് കോട്ടയ്ക്കകം ലെവി ഹാളിൽ തലസ്ഥാനത്തെ പൗരസമൂഹം നൽകിയ സ്വീകരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളം ആത്മീയതയുടെ നാടാണ്.വ്യത്യസ്ത സംസ്‌ക്കാരം,മതം,ആചാരം എന്നിവയെല്ലാം ഒരു മഴവില്ലിലെ നിറം പോലെ ഒന്നിച്ചുചേർന്നതാണ്. 1000 വർഷം മുൻപ് ഭാരതത്തിന് ആദിശങ്കരനിലൂടെ സംസ്‌കൃതിയുടെ പാരമ്പര്യം നൽകിയ ചരിത്രം കേരളത്തിനുണ്ട്. സനാതനധർമത്തിന്റെ സംരക്ഷണം കടമയായി കരുതണം.ബീഹാർ ഗവർണറായിരുന്ന സമയത്ത് മഹിഷിയെന്ന ഒരു ഗ്രാമത്തിൽ ആദിശങ്കരന് ക്ഷേത്രം നിർമിക്കാൻ ശ്രമിച്ച കാര്യം ഗവർണർ അനൂസ്മരിച്ചു.

ആധുനിക ശക്തികളോട്

യുദ്ധം

സനാതനധർമത്തിനായി ഇപ്പോൾ ആധുനികശക്തികളോടാണ് യുദ്ധം നടത്തേണ്ടത് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.ബംഗാളിലെ ആദ്യ സ്വാതന്ത്യ സമരം മുതൽ ചൈനാ യുദ്ധകാലം വരെ നിരവധി സന്യാസിമാർ ജീവത്യാഗം ചെയ്തിട്ടുണ്ട്.ഭാരതത്തിൽ ധർമമെന്ന പദത്തിന്റെ ശക്തിയെന്താണെന്ന് കേരളത്തിലെ മറ്റൊരു മതസ്ഥനായ നേതാവ് ഈയിടെ സൂചിപ്പിച്ചിരുന്നു. മതപാഠശാലയിൽ പോകാത്ത ഹിന്ദുക്കളിൽ ലഹരിവാസന കുറവാണെന്ന അദ്ദേഹത്തിന്റെ പരാമർശം ശ്രദ്ധേയമാണ്. വല്ലപ്പൊഴുമെങ്കിലും നാമജപവും ക്ഷേത്രദർശനവും നടത്തിയാൽ ലഹരിയെത്താത്ത സ്ഥലങ്ങൾ ബാക്കിയുണ്ടാകും.ആന്തരികമായ ബലത്തിന് മാത്രമേ സമ്മർദ്ദവും ഒറ്റപ്പെടലും ഒഴിവാക്കാൻ സാധിക്കൂ .ദക്ഷിണേന്ത്യയിൽ സനാധനധർമത്തിന് മൂല്യച്യുതി ഉണ്ടാകുന്നു. വിവിധ സന്യാസസമൂഹത്തിന്റെ പിൻബലത്തോടെ സമൂഹത്തെ ധാർമികമൂല്യത്തിൽ ഉറച്ചുനിറൂത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മാതാ അവന്തികാ ഭാരതി , സ്വാമി രാജവൈദ്യൻ മോഹൻലാൽ,അഖാഡ സന്യാസിമാരായ വിശ്വംഭര ഭാരതി, പരമേശ്വർ ഭാരതി തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ശിവഗിരി മഠം,പന്മന ആശ്രമം,മാതാ അമൃതാന്ദമയി മഠം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA