SignIn
Kerala Kaumudi Online
Friday, 23 October 2026 10.26 AM IST

വിദ്യാർത്ഥികൾ അറിവ് രാജ്യത്തിനായി പ്രയോജനപ്പെടുത്തണം: ഗവർണർ

kufos

കൊച്ചി: മത്സ്യ - സമുദ്ര പഠന മേഖലയിൽ ലഭിക്കുന്ന അറിവ് വിദ്യാർത്ഥികൾ സാമൂഹ്യ വികസനത്തിനും രാഷ്ട്ര നിർമ്മാണത്തിലും ഉതകുന്ന രീതിയിൽ വിനിയോഗിക്കണമെന്നും പണവും പ്രശസ്തിയും ലക്ഷ്യമാക്കരുതെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പത്താമത് ബിരുദദാനം കൊച്ചിയിലെ ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ചാൻസലറായി നിയമിതനായശേഷം പങ്കെടുക്കുന്ന ആദ്യ ബിരുദദാന ചടങ്ങായിരുന്നു ഇത്.

ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ ചാൻസലറുമായ സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കുഫോസിൽ കൂടുതൽ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ സർവകലാശാലയുടെ നേട്ടങ്ങൾ വിശദീകരിച്ചു.

ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്‌നോളജി, ഫിഷറീസ് എൻജിനിയറിംഗ്, ഫിഷറീസ് മാനേജ്മെന്റ് കോഴ്‌സുകളിലെ 520 വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ സമ്മാനിച്ചു. 43 പേർക്ക് പി.എച്ച്‌ഡി ബിരുദങ്ങളും സമ്മാനിച്ചു.

സെനറ്റ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ സി.എസ്. സുജാത, ശ്രീകുമാർ ഉണ്ണിത്താൻ, അജയൻ. സി, എ.എം. ജാഫർ, അനിൽ രാജേന്ദ്രൻ, എ. സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA