SignIn
Kerala Kaumudi Online
Friday, 23 October 2026 6.55 AM IST

നല്ല പ്രൊഫഷണലാകാൻ മനുഷ്യത്വം അനിവാര്യം: ഗവർണർ

p

തൃശൂർ: നല്ല മനുഷ്യനായിരുന്നാലേ നല്ല ഡോക്ടറോ അഭിഭാഷകനോ പൊതുപ്രവർത്തകനോ ആകാൻ കഴിയൂവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഇരുപതാം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു മേഖലയിലും പ്രാവീണ്യം തെളിയിച്ച ഒരാൾ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടല്ല, നല്ലൊരു മനുഷ്യനായിട്ടാണ് അറിയുക. സഹജീവികളോട് മനുഷ്യത്വം കാണിക്കുന്നെങ്കിൽ ആരും നല്ല ഡോക്ടറും എൻജിനിയറും വക്കീലുമൊക്കെയാകും.

ബിരുദദാനച്ചടങ്ങിൽ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജിൽ പഠനം പൂർത്തീകരിച്ച 9,947 പേർക്കുള്ള ബിരുദ പ്രഖ്യാപനം നടന്നു. ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, പി.എച്ച്.ഡി എന്നിവ നേടിയ 1,189 പേർക്ക് ബിരുദസർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്ക് നേടിയ 13 വിദ്യാർത്ഥികളെ മെമന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മൽ സ്വാഗതം പറഞ്ഞു.

സി​ൻ​ഡി​ക്കേ​റ്റ്:
വി.​സി​യു​ടെ​ ​അ​ധി​കാ​രം
കു​റ​യ്ക്കാ​ൻ​ ​ഭേ​ദ​ഗ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൻ​ഡി​ക്കേ​റ്റി​ലേ​ക്ക് ​ഡീ​ൻ​മാ​രെ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ചെ​യ്യാ​നു​ള്ള​ ​വൈ​സ്ചാ​ൻ​സ​ല​റു​ടെ​ ​അ​ധി​കാ​രം​ ​ഒ​ഴി​വാ​ക്കി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ൽ​ ​ഭേ​ദ​ഗ​തി​യു​മാ​യി​ ​സ​ർ​ക്കാ​ർ.​ ​സ​ബ്ജ​ക്ട് ​ക​മ്മി​റ്റി​ ​പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ​ഈ​ ​ഭേ​ദ​ഗ​തി​ ​സ​ർ​ക്കാ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബി​ല്ലി​ൽ​ ​വി.​സി​ക്കാ​യി​രു​ന്നു​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​അ​ധി​കാ​രം.​ ​ഭേ​ദ​ഗ​തി​യി​ൽ​ ​ഇ​ത് ​സി​ൻ​ഡി​ക്കേ​റ്റി​നാ​ക്കി.​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ലി​ന്റെ​ ​അ​ധി​കാ​രി​ ​വി.​സി​യാ​യി​രു​ന്ന​തും​ ​മാ​റ്റി.​ ​കൗ​ൺ​സി​ലി​ന് ​എ​ക്സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​യു​ണ്ടാ​ക്കി​ ​പി.​വി.​സി​യെ​ ​അ​തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​നാ​ക്കി.​ ​ഈ​ ​ഭേ​ദ​ഗ​തി​ക​ള​ട​ങ്ങി​യ​ ​ബി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പു​വ​ച്ചാ​ലേ​ ​നി​യ​മ​മാ​വൂ.

ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി
ഇ​ല്ലാ​തെയൂ​ണി.​ ​ബിൽ
സ​ഭ​യി​ലെ​ത്തി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കു​സാ​റ്റ്,​ ​മ​ല​യാ​ളം,​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മ​ങ്ങ​ൾ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യാ​നു​ള്ള​ ​ബി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി​ ​കി​ട്ടി​യി​ല്ലെ​ങ്കി​ലും​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ.​ ​ബി​ല്ലി​ന്റെ​ ​ഇം​ഗ്ലീ​ഷ് ​പ​രി​ഭാ​ഷ​യ​ട​ക്കം​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ച്ചി​ട്ടും​ ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​അ​നു​മ​തി​ ​കി​ട്ടി​യി​ല്ലെ​ങ്കി​ലും​ 24​ന് ​സ​ഭ​യി​ൽ​ ​ബി​ൽ​ ​കൊ​ണ്ടു​വ​രാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​നീ​ക്കം.
ധ​ന​ബി​ൽ​ ​അ​വ​ത​ര​ണ​ത്തി​ന് ​മാ​ത്ര​മാ​ണ് ​ഗ​വ​ർ​ണ​റു​ടെ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​നി​ർ​ബ​ന്ധ​മു​ള്ള​തെ​ന്നും​ ​സ​ർ​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​ബി​ൽ​ ​കൊ​ണ്ടു​വ​രാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​മ​ന്ത്രി​മാ​രാ​യ​ ​പി.​രാ​ജീ​വ്,​ ​ആ​ർ.​ബി​ന്ദു​ ​എ​ന്നി​വ​ർ​ ​ഗ​വ​ർ​ണ​റെ​ ​ക​ണ്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.​ ​ചാ​ൻ​സ​ല​റാ​യ​ ​ഗ​വ​ർ​ണ​ർ​ക്കി​ല്ലാ​ത്ത​ ​അ​മി​താ​ധി​കാ​ര​ങ്ങ​ളാ​ണ് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ക്കു​ള്ള​തെ​ന്നും​ ​ബി​ൽ​ ​നി​യ​മ​മാ​യാ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​നേ​രി​ട്ട് ​ഇ​ട​പെ​ടാ​ൻ​ ​മ​ന്ത്രി​ക്ക് ​ക​ഴി​യു​മെ​ന്നും​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ബി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ചാ​ലും​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ട്ടാ​ലേ​ ​നി​യ​മ​മാ​വൂ.​ .

ഉ​യ​ർ​ന്ന​ ​വി​മാ​ന​ ​നി​ര​ക്ക്:
ഇ​ട​പെ​ടാ​തെ​ ​സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി​:​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ളം​ ​മു​ഖേ​ന​ ​ഹ​ജ്ജി​ന് ​പോ​കു​ന്ന​വ​രി​ൽ​ ​നി​ന്ന് ​മാ​ത്രം​ ​ഉ​യ​ർ​ന്ന​ ​വി​മാ​ന​ ​നി​ര​ക്ക് ​ഈ​ടാ​ക്കു​ന്ന​തി​നെ​തി​രാ​യ​ ​ഹ​ർ​ജി​യി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ഇ​ട​പെ​ട്ടി​ല്ല.​ ​ന​യ​പ​ര​മാ​യ​ ​വി​ഷ​യ​മാ​ണെ​ന്നും,​കോ​ട​തി​ ​ഇ​ട​പെ​ട​ൽ​ ​ഗു​ണ​ത്തേ​ക്കാ​ൾ​ ​ദോ​ഷം​ ​ചെ​യ്യു​മെ​ന്നും​ ​ജ​സ്റ്രി​സു​മാ​രാ​യ​ ​സൂ​ര്യ​കാ​ന്തും​ ​എ​ൻ.​ ​കോ​ട്ടീ​ശ്വ​ർ​ ​സിം​ഗും​ ​അ​ട​ങ്ങി​യ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.​ ​നി​ര​ക്ക് ​കോ​ട​തി​ ​തീ​രു​മാ​നി​ച്ചാ​ൽ​ ​അ​ങ്ങോ​ട്ടേ​ക്കു​ള്ള​ ​സ​ർ​വീ​സ് ​ത​ന്നെ​ ​വി​മാ​ന​ക​മ്പ​നി​ക​ൾ​ ​ചി​ല​പ്പോ​ൾ​ ​നി​റു​ത്തി​വ​ച്ചേ​ക്കാ​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​നെ​ടു​മ്പാ​ശേ​രി,​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളേ​ക്കാ​ൾ​ 40,000​ൽ​പ്പ​രം​ ​രൂ​പ​യാ​ണ് ​ക​രി​പ്പൂ​ർ​ ​വ​ഴി​ ​പോ​കു​ന്ന​വ​രി​ൽ​ ​നി​ന്ന് ​ഈ​ടാ​ക്കു​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​ഒ​രു​കൂ​ട്ടം​ ​ഹ​ജ്ജ് ​തീ​ർ​ത്ഥാ​ട​ക​രാ​ണ് ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നോ​ക്കം​ ​നി​ൽ​ക്കു​ന്ന​വ​ർ​ക്കും​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തോ​ടെ,​ക​രി​പ്പൂ​രി​ൽ​ ​നി​ന്ന് ​ഹ​ജ്ജി​ന് ​പോ​കു​ന്ന​വ​ർ​ക്ക് ​മാ​ത്രം​ ​വ​ൻ​നി​ര​ക്ക് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന​ ​കാ​ര​ണം​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രാ​ല​യം​ ​അ​വ​രു​ടെ​ ​വെ​ബ്സൈ​റ്രി​ലി​ട​ണ​മെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.

എ​ൻ​ജി.​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​ക​ൾ​ ​ത​രം​താ​ഴ്‌​ത്തി

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​ 10​ ​പ്രൊ​ഫ​സ​ർ,​ 6​ ​അ​സോ.​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ൾ​ ​താ​ത്കാ​ലി​ക​മാ​യി​ ​ത​രം​താ​ഴ്‌​ത്തി.​ ​ഇ​തി​ലൂ​ടെ​യു​ണ്ടാ​യ​ ​അ​സി.​പ്രൊ​ഫ​സ​ർ​മാ​രു​ടെ​ ​ഒ​ഴി​വു​ക​ൾ​ ​പി.​എ​സ്.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യും.​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ത​സ്തി​ക​ക​ളാ​ണ് ​ത​രം​താ​ഴ്ത്തി​യ​ത്.​ ​എ.​ഐ.​സി.​ടി.​ഇ​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം​ ​ഫ്ല​ക്സി​ബി​ൾ​ ​കേ​ഡ​ർ​ ​ന​ട​പ്പാ​ക്കാ​ൻ​ ​കാ​ല​താ​മ​സം​ ​എ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA