SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

ഗസ്റ്റ് അദ്ധ്യാപക നിയമനം : വിവാദ റാങ്ക് ലിസ്റ്റ് ഗവർണർക്ക് അയച്ച് കേരള യൂണി. വി.സി

READ ENGLISH VERSION
p

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 12 ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഡി.വൈ.എഫ്.ഐ നേതാവും സിൻഡിക്കേറ്റംഗവുമായ ജെ.എസ്. ഷിജുഖാൻ അദ്ധ്യക്ഷനായ ഇന്റർവ്യൂ ബോർഡ് തയ്യാറാക്കിയ റാങ്ക് പട്ടിക ഗവർണർക്ക് അയച്ച് കേരള സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മൽ. റാങ്ക് ലിസ്റ്റ് യു.ജി.സി ചട്ടം ലംഘിച്ചാണ് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണിത്. റാങ്ക് പട്ടിക സിൻഡിക്കേറ്റ് നേരത്തേ വോട്ടെടുപ്പിലൂടെ അംഗീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലെ കേസിൽ, റാങ്ക് പട്ടിക ഗവർണറുടെ പരിഗണനയ്ക്ക് അയച്ചതായി വി.സി സത്യവാങ്മൂലം നൽകി.

യു.ജി.സി ചട്ടപ്രകാരം ഇന്റർവ്യൂ ബോർഡിന്റെ അദ്ധ്യക്ഷൻ വി.സിയോ, വി.സി ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആയിരിക്കണം. സീനിയർ പ്രൊഫസറെ അദ്ധ്യക്ഷയാക്കണമെന്ന വി.സിയുടെ നിർദ്ദേശം തള്ളിയാണ് സിൻഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയുമായ ജെ.എസ് ഷിജുഖാനെ അദ്ധ്യക്ഷനാക്കിയത്. സിൻഡിക്കേറ്റിലെ സി.പി.എം ഭൂരിപക്ഷത്തിന്റെ ബലത്തിൽ റാങ്ക്ലിസ്റ്റ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചിരുന്നു. ഭരണപക്ഷത്തെ 14പേർ അനുകൂലിച്ചപ്പോൾ രണ്ട് ബിജെപി അംഗങ്ങൾ എതിർത്തു. ചട്ടലംഘനം ചൂണ്ടിക്കാട്ടി ബി.ജെ.പി. അംഗം പി.എസ്.ഗോപകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

സിൻഡിക്കേറ്റ് തീരുമാനങ്ങളിൽ പിഴവുണ്ടെങ്കിൽ ഗവർണറുടെ പരിഗണനയ്ക്ക് വി.സി അയയ്ക്കണമെന്നാണ് സർവകലാശാലാ നിയമം. ഇനി ഗവർണർ അനുമതി നൽകിയാലേ തീരുമാനം നടപ്പാക്കാനാവൂ. ഒരു വർഷത്തേക്കാണ് ഗസ്റ്റ് അദ്ധ്യാപക നിയമനം. 5വർഷം വരെ നീട്ടാനുമാവും. 75,000 രൂപയാണ് മാസശമ്പളം. സ്ഥിരം നിയമനത്തിന്റെ യോഗ്യതകളെല്ലാം ബാധകമാണ്. നിലവിൽ 12ഒഴിവുകളാണെങ്കിലും നാല് വർഷത്തിനകം 50 ഒഴിവുകളുണ്ടാവും.

സിൻഡിക്കേറ്റംഗവും സി.പി.എം അദ്ധ്യാപക സംഘടനാ നേതാവുമായ ഡോ.എസ്.നസീബിന് അസോ.പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനവും വി.സി ഗവർണറുടെ പരിഗണനയ്ക്ക് അയച്ചു.

നി​യ​മ​സ​ഭ​യി​ൽ​ ​ഭ​ര​ണ​ഘ​ടന
വാ​ർ​ഷി​കാ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം​:​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ 75​-ാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നി​യ​മ​സ​ഭ​യി​ൽ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​ർ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​മു​ഖം​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​നി​യ​മ​സ​ഭാ​ ​സ​മു​ച്ച​യ​ത്തി​ലെ​ ​ദേ​ശീ​യ​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​തി​മ​ക​ളി​ൽ​ ​സ്പീ​ക്ക​ർ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി.​ 28​ ​വ​രെ​ ​നി​യ​മ​സ​ഭാ​ ​ലൈ​ബ്ര​റി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​പു​സ്ത​ക​ ​പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​വും​ ​സ്പീ​ക്ക​ർ​ ​നി​ർ​വ​ഹി​ച്ചു.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ഡി.​കെ.​ ​മു​ര​ളി,​ ​വി.​കെ.​ ​പ്ര​ശാ​ന്ത്,​ ​നി​യ​മ​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​എ​ൻ.​ ​കൃ​ഷ്ണ​കു​മാ​ർ,​ ​നി​യ​മ​സ​ഭാ​ ​സ്‌​പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഷാ​ജി​ ​സി.​ ​ബേ​ബി,​ ​നെ​ഹ്‌​റു​ ​യു​വ​ ​കേ​ന്ദ്ര​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ഡ​യ​റ​ക്ട​ർ​ ​എം.​ ​അ​നി​ൽ​കു​മാ​ർ,​ ​സ്‌​പീ​ക്ക​റു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​ടി.​ ​മ​നോ​ഹ​ര​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​നെ​ഹ്റു​ ​യു​വ​കേ​ന്ദ്ര​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​പ​ദ​യാ​ത്ര​യി​ലെ​ ​അ​ഞ്ഞൂ​റോ​ളം​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നി​യ​മ​സ​ഭ​യി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.
സ്‌​പോ​ർ​ട്സ് ​ഡ​യ​റ​ക്ട​ർ​ ​പി.​ ​വി​ഷ്ണു​രാ​ജ് ​ഫ്ളാ​ഗ് ​ഒ​ഫ് ​ചെ​യ്തു.​ ​നെ​ഹ്‌​റു​ ​യു​വ​കേ​ന്ദ്ര​ ​സം​ഘ​ത​ൻ​ ​സ്റ്റേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​എം.​ ​അ​നി​ൽ​കു​മാ​ർ​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​ ​പ്ര​തി​മ​യി​ൽ​ ​ഹാ​രാ​ർ​പ്പ​ണം​ ​ന​ട​ത്തി.​ ​എ​ൻ.​എ​സ്.​എ​സ് ​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​പി.​എ​ൻ.​ ​സ​ന്തോ​ഷ് ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUEST LECTURER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA