SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരിൽ വീഡിയോ ചിത്രീകരിച്ചതിന് കേസ്

guruvayur-temple

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്‌ന സലീമിനെതിരെ കേസെടുത്ത് പൊലീസ്. കിഴക്കേ നടയിൽ സ്ഥാപിച്ചിട്ടുള്ള ഇ - ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ടെമ്പിൾ പൊലീസ് കേസെടുത്തത്. നേരത്തെ ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്നാണ് ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA