SignIn
Kerala Kaumudi Online
Friday, 23 October 2026 3.17 AM IST

 അവയവദാനത്തിൽ ഹൈക്കോടതി:..... ആശുപത്രിതല സമിതി വേഗത്തിൽ വേണം

READ ENGLISH VERSION
p

കൊച്ചി: അവയവദാന അനുമതിക്കായി ആശുപത്രിതല ഓതറൈസേഷൻ കമ്മിറ്റികൾ വേഗത്തിൽ രൂപീകരിക്കണമെന്ന് ഹൈക്കോടതി. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള അപേക്ഷകൾ ജില്ലാതല സമിതിയിലെത്തുന്നതിനാൽ രോഗികളുടെ കാത്തിരിപ്പ് നീളുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വർഷം 25ലേറെ അവയവമാറ്റം നടത്തുന്ന ആശുപത്രികളിൽ ഓതറൈസേഷൻ സമിതി വേണമെന്നാണ് കേന്ദ്രനിയമം. 225ൽ താഴെ ശസ്ത്രക്രിയ നടത്തുന്ന കേന്ദ്രങ്ങളാണ് ജില്ലാ സമിതിയെ സമീപിക്കേണ്ടത്. എന്നാൽ കേരളത്തിൽ എവിടെയും ആശുപത്രിതല സമിതികളില്ല.

രോഗികളുടെ ജീവൻ ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ആശ്രയിച്ചാണ്. അതിനാൽ സമിതി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് ചട്ടപ്രകാരമാണെന്ന് ഉറപ്പാക്കണം. സംസ്ഥാന, ജില്ലാതല ഓതറൈസേഷൻ സമിതികൾ വൃക്കദാനത്തിനുള്ള അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. രോഗിയും ദാതാവും തമ്മിൽ അടുത്തബന്ധമില്ലെന്ന കാരണത്താലാണ് അപേക്ഷ നിരാകരിച്ചത്.

 'സ്നേഹബന്ധത്തിന് തെളിവ് നൽകാനാകില്ല"

ഹർജിക്കാരുടെ അപേക്ഷ ജില്ലാസമിതിയും സംസ്ഥാനസമിതിയും തള്ളിയിരുന്നു. രോഗിയായ ഗോതുരുത്തു സ്വദേശി കെ.ടി. ജില്ലറ്റിന് സുഹൃത്ത് തൃശൂർ ശാന്തിപുരം സ്വദേശി ടി.കെ. സുനിലാണ് വൃക്ക നൽകാൻ തയ്യാറായത്. എന്നാൽ ഇരുവരും അപരിചിതരാണെന്നും സൗഹൃദം തെളിയിക്കാൻ ഫോട്ടോ പോലുമില്ലെന്നും അവയവദാനത്തിന് പിന്നിൽ സാമ്പത്തിക ഇടപാട് സംശയിക്കുന്നതായുമുള്ള പൊലീസ് റിപ്പോർട്ടടക്കം പരിഗണിച്ചാണ് ഓതറൈസേഷൻ കമ്മിറ്റികൾ അപേക്ഷ തള്ളിയത്. സ്നേഹബന്ധത്തിന് തെളിവു ഹാജരാക്കുക അസാദ്ധ്യമാണെന്ന് കോടതി വിലയിരുത്തി. ഓട്ടോ തൊഴിലാളിയായ രോഗിയുടെ ശസ്ത്രക്രിയയ്ക്ക് ജനങ്ങളിൽ നിന്ന് പിരിച്ചാണ് തുക കണ്ടെത്തുന്നത്. ഇതുപോലും കണക്കിലെടുത്തില്ല. ഓതറൈസേഷൻ സമിതികൾ ഹർജിക്കാരുടെ അപേക്ഷ വീണ്ടും പരിഗണിച്ച് പത്തുദിവസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA