SignIn
Kerala Kaumudi Online
Friday, 23 October 2026 3.18 AM IST

പകുതിവില തട്ടിപ്പ്: ജസ്റ്റിസ് രാമചന്ദ്രൻ നായരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കും

p

കൊച്ചി: പകുതിവില തട്ടിപ്പ് കേസിൽ റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമ നടപടിക്രമങ്ങൾ പാലിച്ച് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നാണ് പ്രോസിക്യൂഷൻ ഡയറക്ടർ (ഡി.ജി.പി) ജനറൽ ടി.എ. ഷാജി ഹൈക്കോടതിയെ അറിയിച്ചു.

ഉന്നത പദവി വഹിച്ചവർക്കെതിരെ കേസെടുക്കുന്നതിന് മാർഗനിർദ്ദേശം രൂപീകരിക്കൽ സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ആരും നിയമത്തിനതീതരല്ല. എന്നാൽ ഭരണഘടനാ പദവി വഹിച്ചിരുന്നവരെ പ്രതിഹചേർക്കുന്നതിന് മുമ്പ് പൊലീസ് കൂടുതൽ മനസിരുത്തണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.പകുതി വില തട്ടിപ്പിൽ പങ്കുള്ള എൻ.ജി.ഒയുടെ ഉപദേഷ്ടാവായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ മലപ്പുറം സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് അദ്ദേഹത്തെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.തുടർന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ സൈജോ ഹസൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിഹനൽകുകയായിരുന്നു.

ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ തെളിവുകളില്ലെന്ന് ഡി.ജി.പി അറിയിച്ചു. എൻ.ജി​.ഒയി​ൽ നി​ന്ന് അദ്ദേഹം പ്രതിഫലം കൈപ്പറ്റി​യി​ട്ടി​ല്ലെന്ന് അക്കൗണ്ടുകൾ പരി​ശോധി​ച്ചപ്പോൾ വ്യക്തമായി. പ്രോസിക്യൂഷന്റെ വിശദീകരണം രേഖപ്പടുത്തിയ കോടതി ഹർജി തീർപ്പാക്കി. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന സി.എൻ. രാമചന്ദ്രൻ നായർ നിലവിൽ മുന്നാക്ക സമുദായ ക്ഷേമ കമ്മിഷന്റെയും മുനമ്പം ജുഡിഷ്യൽ കമ്മിഷന്റെയും അദ്ധ്യക്ഷനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA