SignIn
Kerala Kaumudi Online
Friday, 23 October 2026 11.54 AM IST

ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ അവസരം

p

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ കൂടുതൽ തൊഴിലവസരം വരുന്നു. വെയിൽസ് ആരോഗ്യ മന്ത്രി ജെറമി മൈൽസ് മന്ത്രി വീണാജോർജുമായി നടത്തിയ കൂടികാഴ്ചയാലാണ് ധാരണയായത്. ദന്ത ഡോക്ടർമാർക്കും, സൈക്യാട്രി നഴ്സുമാർക്കുമാണ് സാദ്ധ്യത കൂടുതൽ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി ഉൾപ്പെട്ട സംഘം നേരത്തെ വെയിൽസ് സന്ദർശിച്ചിരുന്നു. ആരോഗ്യമേഖലയിൽ പ്രതിവർഷം 250 പ്രൊഫഷണലുകളെ നിയമിക്കുന്നതിന് 2024 മാർച്ച് ഒന്നിന് നോർക്ക ധാരണാപത്രം ഒപ്പിടുകയും ചെയ്തു. രണ്ടു വർഷത്തിനിടെ 500 മലയാളികൾ വെയിൽസിൽ ജോലിനേടി. ഇതിനു പുറമേയാണ് കൂടുതൽ അവസരം വരുന്നത്. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ജനകീയ കാൻസർ സ്‌ക്രീനിംഗിനെ വെയിൽസ് മന്ത്രി അഭിനന്ദിച്ചു.

വെയിൽസിലേക്ക് പോയവർ

നഴ്സുമാർ 446

ഡോക്ടർമാനാർ 52

 30 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഇന്റർവ്യൂ മാർച്ച് ഏഴിന്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA