തൃശൂർ: തൃശൂർ സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിന്റെ (ട്രിച്ചൂർ ഹാർട്ട് ഹോസ്പിറ്റൽ) സ്ഥാപകനും ഹൃദ്രോഗവിദഗ്ധനുമായ ഡോ.പി.എം.വർക്കി (97) നിര്യാതനായി. അമല, തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രികൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേരള ക്യാൻസർ സൊസൈറ്റിയുടേയും തൃശൂർ ഹാർട്ട് ഫൗണ്ടേഷൻറേയും ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എന്നീ പദവികൾ വഹിച്ചു.
1929 സെപ്തംബർ 17ന് കോട്ടയം വയലായിൽ ആയുർവേദവൈദ്യനായ പനന്താനം വി.മത്തായിയുടെയും അന്നമ്മയുടെയും മകനായി ജനനം. 1955ൽ മദ്രാസിൽനിന്ന് എം.ബി.ബി.എസും യു.കെയിൽ നിന്ന് എം.ആർ.സി.പിയും എഫ്.ആർ.സി.പിയും പൂർത്തിയാക്കി. എറണാകുളം ജനറൽ ആശുപത്രിയിൽ അസി.സർജനായി സേവനമാരംഭിച്ചു. തൃശൂർ ഗവ.ജില്ലാ ആശുപത്രിയിൽ മെഡിക്കൽ യൂണിറ്റ് മേധാവിയായി. 1977ൽ ജില്ലാ മെഡിക്കൽ ഓഫീസർ പദവിയിലിരിക്കേ സ്വയം വിരമിച്ചു. 1990 വരെ സഹകരണ ആശുപത്രി ഓണററി മെഡിക്കൽ സൂപ്രണ്ട് പദവി വഹിച്ചു.
ഇരിങ്ങാലക്കുട സ്വദേശിനി പരേതയായ മേരിയാണ് ഭാര്യ. മക്കൾ:ഡോ.മോളി ജോസഫ് ജോയ്, ഡോ.ലീന സെക്വീറ (കാനഡ), മോഹൻ വർക്കി (ബിസിനസ്,കാനഡ), പ്രതാപ് വർക്കി (മാനേജിംഗ് ഡയറക്ടർ,സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ). മരുമക്കൾ:ഡോ.ജോസഫ്ജോയ് (കാർഡിയോളജിസ്റ്റ്), ഡോ.റിച്ചാർഡ് സെക്വീറ (റേഡിയോളജിസ്റ്റ്,അബുദാബി), ലിസമ്മ മോഹൻ, ആശ പ്രതാപ് (ഡയറക്ടർ, ഓപ്പറേഷൻസ്, സൺ ഹോസ്പിറ്റൽതൃശൂർ). സംസ്‌കാരം വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് പുത്തൻപള്ളിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |