SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ചൂട് ; ബൈക്ക് യാത്രയിൽ കരുതൽ വേണം

a

തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ഇരുചക്ര വാഹന യാത്രികർ ജാഗ്രത പുലർത്തിയില്ലെങ്കിൽ സൂര്യാതപമടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാദ്ധ്യത. രാവിലെ 10 മുതൽ 3 വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

ബൈക്ക് യാത്രക്കാർ

ശ്രദ്ധിക്കാൻ
-വെയിലുള്ള സമയം ദീർഘയാത്രക്ക് ഇരുചക്ര വാഹനങ്ങൾ ഒഴിവാക്കണം
-യാത്രയുടെ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം.
-സൂര്യപ്രകാശം കുറവായ തണലുള്ള വഴികൾ തിരഞ്ഞെടുക്കണം
-ഹെൽമറ്റ്, സൺഗ്ലാസ് എന്നിവക്കൊപ്പം കൈമുഴുവൻ മറയുന്ന വസ്ത്രവും കൈയ്യുറയും ധരിക്കണം
-കുപ്പിവെള്ളം കരുതുക, ഇടയ്ക്ക് തണലിൽ വിശ്രമിച്ച് വെള്ളം കുടിക്കണം
-സിഗ്‌നലുകളിൽ കാത്തുനിൽക്കേണ്ടി വരുന്നതിനാൽ സിഗ്‌നലില്ലാത്ത വഴികൾ തിരഞ്ഞെടുക്കാം
-യാത്രയ്ക്കിടെ അറ്റകുറ്റപ്പണി വേണ്ടിവന്നാൽ തണലിൽ വച്ച് നടത്തണം
-തളർച്ച അനുഭവപ്പെട്ടാലുടൻ വൈദ്യസഹായം തേടണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA