SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

ചൂട്: 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

READ ENGLISH VERSION
heat-waves

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തും. ഇതേ തുടർന്ന് ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയാകും. ​കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും,​ ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരും. രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെയാണ് സാധാരണയേക്കാൾ താപനില കൂടുന്നത്. ഇവിടങ്ങളിൽ സൂര്യാഘാത സാദ്ധ്യതയുമുണ്ട്.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. കൊല്ലം കൊട്ടാരക്കരയിലെ സ്റ്റേഷനിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സൂചിക രേഖപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEAT WAVES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA