തിരുവനന്തപുരം: ഇന്നലെ രാത്രി പെയ്‌ത ശക്തമായ മഴയെത്തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രവും അടച്ചു. കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചെയാകാം മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്‌സും പുറപ്പെട്ടിട്ടുണ്ട്.
നെല്ലിയാമ്പതിയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്താണ് നടപടി. കനത്ത മഴയെത്തുടര്‍ന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചു. ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്.
Heavy rain triggered landslides in Kerala, forcing the closure of major tourist destinations, including Ponmudi, Nelliampathy and Kumbhavurutty Waterfalls. Landslides blocked the Kallar–Ponmudi road, disrupting traffic. Authorities have barred tourists from entering these areas as a precaution due to the continued risk of landslides and heavy rainfall.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |