SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.24 PM IST

സവർക്കറെ പുകഴ്ത്തിയ ചോദ്യാവലി: അദ്ധ്യാപകന്റെ സസ്‌പെൻഷന് ഹൈക്കോടതിയുടെ സ്റ്റേ

kerala-high-court
ഹൈക്കോടതി

കൊച്ചി: വിഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകന്റെ സ‌സ്‌പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി. കാസർകോട് പള്ളത്തടുക്ക എ യു പി സ്കൂളിലെ അദ്ധ്യാപകൻ കെ ഗുരുപ്രസാദ് റായിയുടെ സസ്പെൻഷൻ ഒരു മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വിവാദ ചോദ്യത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്താണ് അദ്ധ്യാപകൻ ഗുരുപ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് ആറിന് കാസർകോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിൽ നടന്ന എൽപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിലെ ഒരു ചോദ്യവും ഉത്തരവുമാണ് വിവാദമായത്.

‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര്?’ എന്ന ചോദ്യത്തിന് വി ഡി സവർക്കർ എന്നായിരുന്നു ഉത്തരസൂചികയിൽ നൽകിയിരുന്നത്. സംഭവം വിവാദമായതോടെയാണ് ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തത്.

എന്നാൽ അസിസ്റ്റന്റ് എഡ്യൂക്കേഷനൽ ഓഫീസറുടെ (എഇഒ) അംഗീകാരത്തോടെയാണ് ചോദ്യപേപ്പർ ഉപയോഗിച്ചതെന്ന് ഹർജിക്കാരന്‍ കോടതിയിൽ വാദിച്ചു. ചോദ്യപേപ്പറിന് അംഗീകാരം നൽകി സ്കൂളുകളിലേക്ക് അയച്ച ഉന്നത അധികൃതരെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ഏകപക്ഷീയമാണെന്നായിരുന്നു അദ്ധ്യാപകന്റെ വാദം.

നിലവിൽ തനിക്കെതിരെ കൈക്കൊണ്ടിട്ടുള്ള സസ്‌പെൻഷൻ ഉത്തരവും അച്ചടക്കനടപടികളും നിയമവിരുദ്ധവും മുൻവിധിയോടെയുള്ളതുമാണെന്നും അദ്ധ്യാപകൻ വാദിച്ചു. വാദം പൂർത്തിയായതിന് പിന്നാലെയാണ് ഹൈക്കോടതി സസ്‌പെഷൻ ഉത്തരവ് സ്റ്റേ ചെയ്തത്.

English Summary

The Kerala High Court stayed the suspension of K. Guruprasad Rai, a Kasaragod teacher, for one month. Rai was suspended for including a controversial V.D. Savarkar question in a school 'Freedom Quiz', which identified him as the freedom fighter receiving most punishment from the British. The teacher had argued the question paper received higher official approval.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA, TEACHER, SUSPENSION, VD SAVARKAR QUIZ, QUESTION PAPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA