SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ഹൈക്കോടതിയിൽ അറ്റകുറ്റപ്പണിക്ക് അനുമതി

highcourt

കൊച്ചി: വേനലവധിക്ക് ഹൈക്കോടതിയിൽ അറ്റകുറ്റപ്പണിയും അടിസ്ഥാന സൗകര്യവികസനവും നടത്താനുള്ള അടിയന്തര നിർമ്മാണ ജോലികളുടെ ശുപാർശ അംഗീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കോടതിയിലെ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ടോണിക്‌സ് ജോലികൾ നടത്താനുള്ള അനുമതിക്ക് തടസംനേരിട്ട സാഹചര്യത്തിൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം രേഖപ്പെടുത്തി, ഹർജി തീർപ്പാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA