SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.16 AM IST

ഹൈസ്കൂൾ പ്രധാനാദ്ധ്യാപക നിയമനം: കെ-ടെറ്റ് ഇല്ലെങ്കിൽ സമ്മതപത്രം നൽകാം

aa

കൊച്ചി: സമ്മതപത്രം നൽകി സ്ഥാനക്കയറ്റം നേടാമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കെ-ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്ക് ആശ്വാസമായി.പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ,മറ്റ് സമാന തസ്തികകൾ എന്നിവയിലേക്കാണ് ഉത്തരവ് ബാധകം.നിയമനം താത്കാലികമായിരിക്കും.അന്തിമ വിജ്ഞാപനവും സമ്മതപത്രത്തിന്റെ മാതൃകയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ ലഭ്യമാണ്.ഈ വർഷത്തെ സ്ഥാനക്കയറ്റ നടപടികൾ പുരോഗമിക്കവേയാണ് പുതിയ ഉത്തരവ്.

തിരഞ്ഞെടുത്ത 335 അദ്ധ്യാപകരുടെ അന്തിമ പട്ടിക ജൂൺ 27ന് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ,ഇവരിൽ പലർക്കും കെ-ടെറ്റ് യോഗ്യതയില്ലാത്തത് നിയമന നടപടികൾക്ക് തടസമായി.ഈ സാഹചര്യം മറികടക്കാനാണ്,കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തിൽ സമ്മതപത്രമോ ബോണ്ടോ സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.ഈ സമ്മതപത്രം അദ്ധ്യാപകരുടെ സേവന പുസ്തകത്തിൽ ചേർക്കേണ്ടത് നിർബന്ധമാണ്.

കെ-ടെറ്റ് ഉള്ളവർക്ക് സ്ഥിരം സ്ഥാനക്കയറ്റം

അതത് വിഭാഗത്തിൽ കെ-ടെറ്റ് യോഗ്യതയുള്ള അദ്ധ്യാപകർക്ക് സ്ഥിരമായി സ്ഥാനക്കയറ്റം നൽകും.യോഗ്യത നേടിയിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാത്തവരും അക്കാര്യം സാക്ഷ്യപ്പെടുത്തി അധികൃതർക്ക് സമർപ്പിക്കണം.എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരും സമ്മതപത്രം നൽകിയവരുടെയും അല്ലാത്തവരുടെയും വിവരങ്ങൾ പ്രത്യേകം പട്ടികയാക്കി 3ന് വൈകിട്ട് 3.30നകം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA