SignIn
Kerala Kaumudi Online
Friday, 23 October 2026 4.20 AM IST

സൂക്ഷിക്കുക, 3 ദിവസം ഉയർന്ന താപനില

hot

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള അന്തരീക്ഷവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

ശ്രദ്ധിക്കാൻ

1. കലോത്സവ വേദികളിൽ എത്തുന്നവ‌ർ പ്രത്യേകം ജാഗ്രത പാലിക്കണം. ആവശ്യമായ കാറ്റ്, കുടിവെള്ളം എന്നിവയുണ്ടെന്നത് ഉറപ്പ് വരുത്തണം. നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക.

2. പകൽ 11 മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് പൂർണമായി ഒഴിവാക്കുക.

3. തീപിടിത്തങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തണം. കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം.

4. നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA