
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ രണ്ടു ദിവസം ഉയർന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും.
ഉയർന്ന താപവും ഈർപ്പമുള്ള അന്തരീക്ഷവും കാരണം മോശം കാലാവസ്ഥ ഉണ്ടായേക്കും. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയവയ്ക്കും സാദ്ധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.
വെള്ളിയാഴ്ച തെക്കൻ ജില്ലകളിൽ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിക്കുക. നാളെ തിരുവനന്തപുരം,കൊല്ലം പത്തനംത്തിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിലായിരിക്കും മഴ. അതിനാൽ തെക്കൻ ജില്ലകളിൽ താപനിലയിലും നാളെ കുറവുണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |