SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

ഹയർ സെക്കൻഡറി ട്രാൻസ്ഫർ താത്കാലിക പട്ടിക പ്രസിദ്ധീകരിച്ചു

p

തിരുവനന്തപുരം: സർക്കാർ ഹയർ സെക്കഡറി സ്‌കൂൾ അദ്ധ്യാപകരുടെ 2025-26ലെ ഓൺലൈൻ വഴിയുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട താത്കാലിക പട്ടിക www.dhsetransfer.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേലുള്ള പരാതികൾ മേയ് 24 നകം dhsetransfer@kite.kerala.gov.in ൽ സമർപ്പിക്കണം. മേയ് 31 നകം സ്ഥലംമാറ്റ പ്രക്രിയ പൂർത്തിയാക്കും.
പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ നിരവധി അവസരങ്ങൾ നൽകിയിട്ടും കൃത്യമാക്കാത്ത അദ്ധ്യാപകരുടെ സേവന കാലയളവ് ലിസ്റ്റിൽ കുറവായിരിക്കും. എന്നാൽ അതിന്മേലുള്ള പരാതികൾ ഇനി പരിഗണിക്കില്ല. തെറ്റായ വിവരങ്ങളും രേഖകളും നൽകി ആനുകൂല്യം പറ്റുന്നവർ ലിസ്റ്റിലുണ്ടെങ്കിൽ പരാതി നൽകാം.

ഈ വർഷം 8209 അപേക്ഷകളാണ് ജനറൽ ട്രാൻസ്ഫറിനായി ലഭിച്ചത്. ഇതിൽ 4694 അദ്ധ്യാപകർക്ക് മറ്റു സ്‌കൂളുകളിലേക്കും 3245 അദ്ധ്യാപകർക്ക് നിലവിൽ ജോലി ചെയ്യുന്ന സ്‌കൂളുകളിലേക്കും ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. ഇതിൽ 3607 അദ്ധ്യാപകർക്ക് ഒന്നാമത്തെ ചോയ്സും 768 അദ്ധ്യാപകർക്ക് രണ്ടാമത്തെ ചോയ്സും ലഭിച്ചിട്ടുണ്ട്. 467 അദ്ധ്യാപകർക്ക് മൂന്നാമത്തെയും 316 അദ്ധ്യാപകർക്ക് നാലാമത്തേയും ചോയ്സുകൾ ലഭിച്ചു. അന്തിമപട്ടികയിൽ മാറ്റം വന്നേക്കാം.

പരാതി പരിഹാര സമിതി

സർക്കാർ ഇതാദ്യമായി രൂപീകരിച്ച മൂന്നംഗസമിതിയിലേക്ക് സ്ഥലംമാറ്റം സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. നിശ്ചിത ഫോർമാറ്റിൽ മതിയായ രേഖകളോടെ dhsetransfer@kite.kerala.gov.in ൽ പരാതികൾ നൽകണം. പരാതിക്കാരന് നേരിട്ടോ ഓൺലൈൻ വഴിയോ സമിതിയുടെ മുമ്പാകെ ഹാജരാകാനും അവസരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA