
തിരുവനന്തപുരം: 36 ഐ.എ.എസുകാരെ സ്ഥലംമാറ്റി. വയനാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു. ലോട്ടറി വകുപ്പ് ഡയറക്ടറായിരുന്ന അഞ്ജു കെ.എസ് ആണ് തിരുവനന്തപുരം ജില്ലാ കളക്ടർ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പുനരധിവാസ മോണിറ്ററിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചുമതലയുമുണ്ട്.
തിരുവനന്തപുരം കളക്ടറായിരുന്ന അനുകുമാരിയെ ജി.എസ്.ടി സ്‌പെഷ്യൽ കമ്മിഷണറാക്കി. ഫിഷറീസ് വകുപ്പ് ഡയറക്ടർ വി.ചെൽസാസിനിയെ വയനാട് കളക്ടറാക്കി. ഫുഡ് സേഫ്റ്റി കമ്മിഷണറായിരുന്ന ശ്രീധന്യ സുരേഷാണ് കാസർകോട് ജില്ലാ കളക്ടർ.
കാസർകോട് കളക്ടറായിരുന്ന അർജുൻപാണ്ഡ്യനെ കാർഷികവികസന, കർഷക ക്ഷേമവകുപ്പ് ഡയറക്ടറാക്കി. സഹകരണസംഘം രജിസ്ട്രാറുടെ ചുമതലയുമുണ്ട്.
കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ വനം,വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. നൈപുണ്യ, കശുഅണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസ് മാനേജിംഗ് ഡയറക്ടർ ചുമതലയും നൽകി. ആരോഗ്യകുടുംബക്ഷേമ അഡി. സെക്രട്ടറിയായ ഡോ.രേണു രാജിന് ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എം.ഡി എന്നീ അധികചുമതലകൾ നൽകി. കെ.എം.എസ്.സി.എൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ് ചുമതലകളിൽ നിന്ന് ഒഴിവാക്കി.
അരുൺ കെ.വിജയൻ
പൊതുവിദ്യാഭ്യാസ ഡയറക്ടർ
വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന അരുൺ കെ.വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്‌നേഹിൽ കുമാർ സിംഗിനെ വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടറായും കെ.എസ്.ഐ.ഡി.സി, കെ.എസ്.ഐ.ടി.ഐ.എൽ എം.ഡിയായും നിയമിച്ചു. ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സച്ചിൻകുമാർയാദവിനെ സ്റ്റേറ്റ് ഐ.ടി മിഷൻ ഡയറക്ടറാക്കി. കെ-ഫോൺ എം.ഡി,ടെക്‌നോപാർക്ക് സി.ഇ.ഒ ചുമതലയുമുണ്ട്. ഐ.ടി മിഷൻ ഡയറക്ടറായിരുന്ന സന്ദീപ് കുമാറിനെ ധനകാര്യ വകുപ്പിലേക്ക് മാറ്റി.
ലാൻഡ് ബോർഡ് സെക്രട്ടറിയായിരുന്ന സാബിൻ സമീദിനെഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായും ഒ.ബി.സി കോർപ്പറേഷൻ എം.ഡിയുമാക്കി. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ കെ.ഇമ്പാശേഖറാണ് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ. എൻ.എച്ച്.എം മിഷൻ ഡയറക്ടറായിരുന്ന അനു എസ്.നായരെ ഭക്ഷ്യസുരക്ഷാ കമ്മീഷണറാക്കി. കെ.എം.എസ്.സി.എൽ എം.ഡിയുടെ ചുമതലയും നൽകി. ഡോ.കെ.ഹരികുമാറാണ് സിവിൽ സപ്ലൈസ് കമ്മിഷണർ.
വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടർ വി.വിഘ്നേശ്വരിക്ക് ദുരന്തനിവാരണവകുപ്പിന്റെയും പൊതുമരാമത്ത് അഡി.സെക്രട്ടറി വി.ആർ.വിനോദിന് കെ.എസ്.ഡി.പിയുടേയും എറണാകുളം കളക്ടർ ജി.പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടേയും അധിക ചുമതല നൽകി. തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് കില ഡയറക്ടറുടേയും തദ്ദേശവകുപ്പ് ജോയിന്റ് സെക്രട്ടറി ഡി.ധർമ്മലശ്രീയയ്ക്ക് ശുചിത്വമിഷന്റേയും അധികചുമതല നൽകി.
വാട്ടർ അതോറിറ്റി എം.ഡി ഡോ.ബിനുഫ്രാൻസിസിനെ എസ്.ടി.വകുപ്പ് ഡയറക്ടറാക്കി. സാമൂഹ്യനീതി ഡയറക്ടർ അരുൺ നായർക്ക് വയോജന ക്ഷേമഡയറക്ടർ,കൊച്ചിൻ സ്മാർട്ട് മിഷൻ എന്നിവയുടെ അധികചുമതലകൂടി നൽകി. ലേബർ കമ്മിഷണർ സഫീന നസറുദ്ദീനെ എംപ്ളോയ്മെന്റ് ഡയറക്ടറാക്കി.ജി.എസ്.ടി കമ്മിഷണറായിരുന്ന മുഹമ്മദ് ഷഫീക്കാണ് റവന്യുവകുപ്പ് ജോയിന്റ് സെക്രട്ടറി.
മറ്ര് നിയമനങ്ങൾ
കായിക വകുപ്പ് ഡയറക്ടർ എം.സി.റജിലിനെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറാക്കി. എസ്.ടിവകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജാണ് മിനറൽ കോർപ്പറേഷൻ എം.ഡി. കെ.എസ്.ടി.പി.ഡയറക്ടർ മിസാൽ സാഗർ ഭരതിനെ ഫിഷറീസ് ഡയറക്ടറാക്കി.
വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമീർ കിഷനാണ് എൻട്രൻ കമ്മിഷണർ. സിവിൽ സപ്ളൈസ് എം.ഡി ജയകൃഷ്ണനെ കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിയാക്കി.
വയോജനക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി ഒ.വി.ആൽഫ്രഡ്, കായികവകുപ്പ് ഡയറക്ടറായി അഖിൽ വി.മേനോൻ, ടൂറിസം അഡി.ഡയറക്ടറായി സുമിത് കുമാർ താക്കൂർ, ഫോർട്ട് കൊച്ചി സബ് കളക്ടറായി ഗ്രന്ഥേ സായ് കൃഷ്ണൻ, കാഞ്ഞങ്ങാട് സബ് കളക്ടറായി പി.പി.അർച്ചന എന്നിവരെ നിയമിച്ചു.
ദിലീപ് കെ. കൈനിക്കര
ശബരിമല എ.ഡി.എം
മണ്ഡല,മകരവിളക്ക് കാലത്തെ ഏകോപനം ശക്തമാക്കാൻ ശബരിമല എ.ഡി.എം തസ്തിക ഐ.എ.എസ് കേഡറിലേക്ക് ഉയർത്തി ദിലീപ് കെ.കൈനിക്കരയെ നിയമിച്ചു. അവിടത്തെ സർക്കാർ വകുപ്പുകളുടെയും സുരക്ഷാ ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പൂർണ ചുമതലയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |