SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

തിരുവനന്തപുരം ഐസറിൽ എം.എസ്‌സി, പിഎച്ച്.ഡി 

p

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐസർ) തിരുവനന്തപുരം ക്യാമ്പസിൽ

എം.എസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വകുപ്പുകൾക്കു കീഴിലാണിത്. ആഗസ്റ്റിൽ ക്ലാസ് തുടങ്ങും.

  • എം.എസ്‌സി: കാലാവധി 2 വർഷം. 60 ശതമാനം അല്ലെങ്കിൽ 65 സി.ജി.പി.എ ഗ്രേഡോടെ സയൻസ്/എൻജിനിയറിംഗ്/മാത്തമാറ്റിക്സ്/അനുബന്ധ വിഷയങ്ങ ളിൽ മൂന്ന്/ നാല് വർഷ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 50 ശതമാനം/തത്തുല്യ ഗ്രേഡ് മതി. അവസാന വർഷക്കാർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം.

ഒബ്ജക്ടീവ് മാതൃകയിൽ ഓൺലൈനായി നടക്കുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടു പ്പ്. ഫിസിക്സ്,​ കെമിസ്ട്രി, മാത്തമാറ്റിക്സ്,​ ബയോളജി എന്നിവയിൽ നിന്നാകും ചോദ്യങ്ങൾ (സിലബസ് വെബ്സൈറ്റിൽ). സ്ക്രീനിംഗ് ടെസ്റ്റ് ജൂൺ 21.

പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തരപുരം,​ ചെന്നൈ, ഡൽഹി, ബെംഗളൂരു, മുംബയ്, കൊൽക്കത്ത, ഗുവാഹാട്ടി, ഭുവനേശ്വർ. മുൻഗണനാടിസ്ഥാനത്തിൽ രണ്ട് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

അപേക്ഷാഫീസ്: 1000 രൂപ

(ജനറൽ/ ഒ.ബി.സി-എൻ.സി.എൽ/ജനറൽ-ഇ.ഡബ്ല്യു.എസ്)​

500 രൂപ(എസ്.സി/എസ്.ടി)​.

  • ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി: ഫിസിക്സ്,​ കെമിസ്ട്രി,​ മാത്തമാറ്റിക്സ്,​ ബയോളജി എന്നിവയിലാണ് അവസരം. ദേശീയ യോഗ്യതാപരീക്ഷാ സ്കോറും പരിഗണിക്കും. ദേശീയ സ്റ്റോറില്ലാത്തവർക്ക് ഐസറിന്റെ സ്ക്രീനിംഗ് ടെസ്റ്റുണ്ട്.

യോഗ്യത: 60 ശതമാനം അല്ലെങ്കിൽ 6.5 സി.ജി.പി.എ ഗ്രേഡോടെ സയൻസ്/എൻജിനിയറിംഗ്/മാത്തമാറ്റിക്സ്/അനുബന്ധ വിഷയങ്ങളിൽ മൂന്ന്/ നാല് വർഷ ബിരുദം. എസ്. സി./എസ്.ടി/പി.ഡബ്ല്യു.ഡി. വിഭാ ഗക്കാർക്ക് 50 ശതമാനം/തത്തുല്യ ഗ്രേഡ് മതി. അവസാനവർഷക്കാർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം.

2026ലെ JAM, JGEEBILS, JEST എന്നിവയിൽ ഏതെങ്കിലും സ്റ്റോറുള്ളവർ ജൂൺ 21ന് നടക്കുന്ന സ്ക്രീനിംഗ് ടെസ്റ്റ് അഭി മുഖീകരിക്കേണ്ട. വിഷയങ്ങൾക്കനുസരിച്ച് സ്കോറിൽ മാറ്റമുണ്ട്. സിലബസ് വെബ്സൈറ്റിലുണ്ട്. യോഗ്യതാ പരീക്ഷയിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ അഭിമുഖമുണ്ടാകും.

ടെസ്റ്റ് കേന്ദ്രങ്ങൾ: തിരുവനന്തപുരം,​ ചെന്നൈ, ഡൽഹി, ബെംഗളുരു,​ മുംബയ്, കൊൽക്കത്ത, ഗുവാഹട്ടി, ഭുവനേശ്വർ. മുൻഗണനാടിസ്ഥാനത്തിൽ രണ്ടു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

അപേക്ഷാഫീസ്: 500 രൂപ

(എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ഫീസില്ല)​.

ഐസറിന്റെ വെബ്സൈറ്റ് വഴി മേയ് 25നകം അപേക്ഷിക്കണം.

വിവരങ്ങൾക്ക്: mhdadmission. iisertvm.ac.in.

ഐ.​ഐ.​ടി​ ​ ​മ​ദ്രാ​സ് ​ ​ബി.​എ​സ് ​പ്ര​വേ​ശ​നം

കൊ​ച്ചി​ ​:​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​മ​ദ്രാ​സ് ​(​ഐ.​ഐ.​ടി​ ​മ​ദ്രാ​സ്)​ ​ബി.​എ​സ് ​ബി​രു​ദ​ ​പ്രോ​ഗ്രാ​മി​ന് ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 31.​ ​പ്ല​സ് ​ടു​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ​പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ​ ​അ​പേ​ക്ഷി​ക്കാം.​ ​ബി.​എ​സ് ​പ്ര​വേ​ശ​ന​ത്തി​ന് ​ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ൻ​ ​(​ജെ.​ഇ.​ഇ​)​ ​പാ​സാ​ക​ണ​മെ​ന്നി​ല്ല.​ ​പ​ക​രം,​ ​ക്വാ​ളി​ഫ​യ​ർ​ ​രീ​തി​യി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാം.​ ​ബി.​എ​സ് ​ഇ​ൻ​ ​ഡാ​റ്റ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ആ​പ്ലി​ക്കേ​ഷ​ൻ​സ്,​ ​ബി.​എ​സ് ​ഇ​ൻ​ ​ഇ​ല​ക്ട്രോ​ണി​ക് ​സി​സ്റ്റം​സ്,​ ​ബി.​എ​സ് ​ഇ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ഡാ​റ്റ​ ​സ​യ​ൻ​സ്,​ ​ബി.​എ​സ് ​ഇ​ൻ​ ​എ​യ്റോ​നോ​ട്ടി​ക്സ് ​ആ​ൻ​ഡ് ​സ്‌​പേ​സ് ​ടെ​ക്നോ​ള​ജി​ ​എ​ന്നി​വ​ ​പ്ര​ത്യേ​ക​മാ​യോ,​ ​ഒ​രു​ ​റ​ഗു​ല​ർ​ ​കോ​ളേ​ജ് ​ഡി​ഗ്രി​യോ​ടൊ​പ്പ​മോ​ ​പ​ഠി​ക്കാ​വു​ന്ന​ ​രീ​തി​യി​ലാ​ണ് ​ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തു​ന്ന​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ​രീ​ക്ഷ​ ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​സെ​ന്റ​റു​ക​ളി​ലൂ​ടെ​ ​നേ​രി​ട്ടാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​സൈ​റ്റ്:​ ​h​t​t​p​s​:​/​/​s​t​u​d​y.​i​i​t​m.​a​c.​in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: IISER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA