SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി:അപേക്ഷ നൽകാം

a

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപയുടെ സബ്സിഡിക്ക് അപേക്ഷ നൽകാം.പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി.ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന ആയിരം സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം 15ന് മുമ്പ് അപേക്ഷിക്കുന്ന വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകൾ https://transportservices.nic.in/KeralaEV/#/dashboard/service-info വഴി നൽകണം.അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.inൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA