SignIn
Kerala Kaumudi Online
Thursday, 21 May 2026 1.20 AM IST

ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ പി.ജി ഡിപ്ലോമ

a

ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് (PGDCCD) അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് പ്രോഗ്രാം. കോഴ്സ് കാലാവധി:രണ്ടുവർഷം. പെൺകുട്ടികൾക്കാണ് അവസരം.ആകെ സീറ്റ്: 12.എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയാണ് പ്രവേശനം.

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെ സയൻസ് വിഷയങ്ങളിൽ ബി.എസ്‌സി /ബി.എസ്‌സി/ബി.എ സൈക്കോളജി/ബി.എസ്‌സി ഹോം സയൻസ്. എസ്.ഇ.ബി.സി. വിഭാഗക്കാർക്ക് യോഗ്യതാപരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്. എസ്.സി/എസ്. ടി വിഭാഗക്കാർ പാസായാൽ മതി. അക്കാഡമിക് വിവരങ്ങൾ നൽകുമ്പോൾ നിശ്ചിത യോഗ്യത നേടിയിരിക്കണം.പ്രായം: 31-12-2026ന് 19 വയസ് തികയണം. ഉയർന്ന പ്രായപരിധി 28. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധി 34.

അപേക്ഷാഫീസ്

പൊതുവിഭാഗത്തിന് 950 രൂപ.എസ്.സി./എസ്.ടി വിഭാഗത്തിന് 500. ഫെഡറൽ ബാങ്ക് ശാഖകളിൽ അപേക്ഷാഫീസ് സ്വീകരിക്കും. ചെലാനിൽ രേഖപ്പെടുത്തിയ അപേക്ഷാനമ്പറും ചെലാൻ നമ്പറും അപേക്ഷ നൽകുമ്പോൾ ആവശ്യമാണ്. അവസാനതീയതി 30 വരെ.

അപേക്ഷ

എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ജൂൺ രണ്ട്.വിവരങ്ങൾക്ക്: www.lbscentre.kerala.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA