SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

നിലം തൊടാതെ ഐ.എൻ.എൽ

p

കോഴിക്കോട്: പ്രതീക്ഷിച്ച കോഴിക്കോട് സൗത്തും കെെവിട്ടതോടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി ഐ.എൻ.എൽ. മത്സരിച്ച കോഴിക്കോട് സൗത്ത്, കാസർകോട്, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിൽ ഒരിടത്തും ഐ.എൻ.എല്ലിന് നിലംതൊടാനായില്ല. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ നിന്ന് വിജയിച്ച് മന്ത്രിസഭയിലെത്തിയ അഹമ്മദ് ദേവർ കോവിലിന് കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലീഗ് സ്ഥാനാർത്ഥി ഫെെസൽ ബാബുവിനോട് 10795 വോട്ടിനാണ് ദേവർകോവിൽ കീഴടങ്ങിയത്. 2021ൽ 12,459 ആയിരുന്നു ദേവർകോവിലിന്റെ ഭൂരിപക്ഷം. ഇത്തവണ കോഴിക്കോട് സൗത്തിൽ മാത്രമാണ് ഐ.എൻ.എൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. കാസർകോട് മുൻ കോൺഗ്രസ് നേതാവ് ഷാനവാസ് പാദൂറും വള്ളിക്കുന്നിൽ അഡ്വ. സി.പി. മുസ്തഫയുമാണ് സ്വതന്ത്രരായി മത്സരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA