SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

പ്രതിഭയുടെ മകനെതിരായ കേസ് എക്സൈസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

police-investigation

ആലപ്പുഴ: യു.പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. വൈദ്യപരിശോധന പോലും നടത്തിയില്ല.

പ്രതിഭ മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയാണ് ആലപ്പുഴ അസി.എക്‌സൈസ് കമ്മിഷണർ എസ്.അശോക്‌കുമാർ കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്തിട്ടില്ല.

ഒമ്പത് പ്രതികളുള്ള കേസിൽ കനിവ് അടക്കം ഏഴ് പേർക്കെതിരെ കേസ് നിലനിൽക്കാൻ സാദ്ധ്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇവർക്കാണ് വൈദ്യപരിശോധന നടത്താത്തത്. കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നിലനിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. കഞ്ചാവിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുമില്ല. ഉദ്യോഗസ്ഥർ പറഞ്ഞത് മാത്രമാണ് കേസിനാധാരം.

രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കേണ്ടിയിരുന്നു. എം.എൽ.എയുമായുള്ള ഉദ്യാഗസ്ഥരുടെ ആശയവിനിമയത്തിലും വീഴ്ച സംഭവിച്ചു. സ്റ്റേഷനിൽ കൊണ്ടുവന്ന ശേഷം വിട്ടയയ്ക്കുമെന്നാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ ഫേസ്ബുക്ക് ലൈവിൽ വന്ന് കേസില്ലെന്നു പറഞ്ഞത്.

കുട്ടനാട് എക്‌സൈസ് സി.ഐ ജയരാജ്, റേഞ്ച് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിരുൾപ്പെടെ സംഘത്തിലുണ്ടായിരുന്നവരുടെ മൊഴിയെടുത്തിരുന്നു. ഡിസംബർ 28നായിരുന്നു 9പേരെ തകഴിയിൽ നിന്ന് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA