SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

ടാറ്റ - മലബാർ സിമന്റ്സ് സംയുക്ത ബോട്ട് നിർമ്മാണം

investment

കൊച്ചി: ബോട്ട് നിർമ്മാണശാല സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ആർട്സൺ എൻജിനിയറിംഗും പൊതുമേലയിലെ മലബാർ സിമന്റ്സും സംയുക്ത താത്പര്യപത്രം ഒപ്പുവച്ചു. 100 ടൺവരെ ഭാരമുള്ള യാത്രാബോട്ടുകളും ചരക്ക് ബാർജുകളും നിർമ്മിക്കും. മൂന്നുവർഷം കൊണ്ട് നൂറു കോടി നിക്ഷേപിക്കും. അഞ്ചുവർഷം കൊണ്ട് 500 കോടി രൂപയായി വർദ്ധിപ്പിക്കും.

കൊച്ചിയിൽ വില്ലിംഗ്ഡൺ ഐലൻഡിലെ മലബാർ സിമന്റ്സിന്റെ സ്ഥലത്താവും ബോട്ട് നിർമ്മാണശാല. രണ്ടു സ്ഥാപനങ്ങളിൽ നിന്നും മൂന്നുപേർ വീതമുള്ള ഉദ്യോഗസ്ഥ സമിതിയെ തുടർനടപടികൾക്ക് നിയോഗിച്ചു. മൂന്നു വർഷത്തിനകം യാഥാർത്ഥ്യമാക്കും.

മലബാർ സിമന്റ്സ് അസംസ്‌കൃതവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഏഴേക്കർസ്ഥലം എട്ടു വർഷമായി ഉപയോഗിക്കുന്നില്ല. പ്രതിവർഷം ഒരുകോടി രൂപയാണ് പാട്ടത്തുക നൽകുന്നത്. ഈ സ്ഥത്താണ് ബോട്ട് നിർമ്മാണശാല.

വ്യവസായമന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ ആർട്സൺ എൻജിനിയറിംഗ് സി.ഇ.ഒയും ഡയറക്‌ടറുമായ ശശാങ്ക് ശേഖർ ഝായും മലബാർ സിമന്റ്സ് എം.ഡി ചന്ദ്രബോസുമാണ് താത്പര്യപത്രം ഒപ്പുവച്ചത്. നൂറു ടണ്ണിൽ താഴെ ഭാരമുള്ള ചെറു കപ്പലുകളുടെ നിർമ്മാണത്തിലും വലിയ സാദ്ധ്യതയുണ്ടെന്ന് ശശാങ്ക് ശേഖർ ഝാ പറഞ്ഞു. ഇവിടെ നിർമ്മിക്കുന്ന ബോട്ടുകൾ ഉൾനാടൻ ജലപാതകളിലും വാട്ടർമെട്രോകളിലും മത്സ്യബന്ധനമേഖലയിലും ഉപയോഗിക്കാം. ഹരിത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളും നിർമ്മിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOAT BUILDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA