
തിരുവനന്തപുരം: ജൽജീവൻ മിഷന്റെ തുടർപ്രവർത്തനങ്ങൾക്ക് 560 കോടി വകയിരുത്തി. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പുനരുജ്ജീവിപ്പിക്കുന്നതിനാണിത്. പദ്ധതി കാലാവധി 2028 വരെ നീട്ടിയ സാഹചര്യത്തിൽ കേന്ദ്ര വിഹിതം ലഭ്യമാകുന്നതിനനുസരിച്ച് അധിക സംസ്ഥാന വിഹിതം നൽകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. അതേസമയം, ഇതുവരെ ചെയ്ത പ്രവൃത്തികളിൽ ജൽജീവൻ കരാറുകാർക്ക് കുടിശികയുള്ള 4,000 കോടി ലഭ്യമാക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.
വാട്ടർ അതോറിട്ടിക്ക് 869.03 കോടിയും ജലനിധിക്ക് 53.57 കോടിയും ഉൾപ്പെടെ ശുദ്ധജലവിതരണ മേഖലയ്ക്ക് 922.60 കോടി വകയിരുത്തി. മുൻവർഷത്തേക്കാൾ 15.50 കോടി അധികം. പഴയ കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണത്തിനും വിവിധ ഉത്പാദന വിതരണ പ്രവൃത്തികൾക്കും 47 കോടിയും പ്രകൃതിക്ഷോഭങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും കുടിവെള്ളവിതരണം നടത്തുന്നതിന് 6.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
റോബോട്ടിക് ക്ലീനിംഗിന് 30 കോടി
മാൻഹോളുകളിൽ റോബോട്ടിക് ക്ലീനിംഗ് അടക്കമുള്ള ആധുനിക സൗകര്യമൊരുക്കാൻ 30 കോടി
അർബൻ നവീകരണ പുനരുദ്ധാരണ പദ്ധതികൾക്ക് 34 കോടി
ഗ്രാമീണ ശുദ്ധജല വിതരണത്തിന് 15 കോടി
തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിൽ എ.ഡി.ബി സഹായത്തോടെയുള്ള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്മെന്റ് പ്രോജക്ടിന് 75 കോടി
ജലനിധിയുടെ മഴവെള്ള സംഭരണ- ഭൂഗർഭജല റീചാർജിംഗിന് 11.50 കോടി
ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ പുനരുജ്ജീവനത്തിന് 1 കോടി
പാലാ മുനിസിപ്പാലിറ്റിയിലെ ജലക്ഷാമം പരിഹരിക്കാൻ അരുണാപുരത്ത് ചെറിയ ഡാം നിർമ്മിക്കാൻ 3 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണത്തിന് 57 കോടി, അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്ക് 100 കോടി
കാഡാ കാനാലുകളുടെയും ഫീൽഡ് ചാനലുകളുടെയും ഡ്രെയിനുകളുടെയും നവീകരണത്തിന് 14.10 കോടി
ഇടമലയാർ ജലസേചന പദ്ധതിക്ക് 30 കോടി
കാരാപ്പുഴ ജലസേചന പദ്ധതിക്ക് 27 കോടി, മൂവാറ്റുപുഴ വാലി, കല്ലട പദ്ധതികൾക്ക് 10 കോടി വീതം
കാവേരി നദീതട പദ്ധതിക്ക് 77.22 കോടി, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് 1 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |