SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

വയനാട് മെഡിക്കൽ കോളേജിൽ കരാർ നിയമനം

a

തിരുവനന്തപുരം : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജനറൽ മെഡിസിൻ,റെസ്പിറേറ്ററി മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്‌നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഓർത്തോപീഡിക്‌സ്, ഓഫ്താൽമോളജി, ഇ.എൻ.ടി വിഭാഗങ്ങളിൽ ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കുമാണ് ഇൻറർവ്യൂ. ശമ്പളം പ്രതിമാസം 73,500 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി / എം.എസ് / ഡി.എൻ.ബിയും ടി.സി.എം.സി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA