SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

കേരളത്തിന് ഒന്നുമില്ല: മന്ത്രി ബാലഗോപാൽ

kn-balagopal

തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റിൽ ഇന്ത്യയിലെല്ലായിടത്തും ഒരുപോലെയെന്നാണ് പറയുന്നത്. അപ്പോൾ കേരളത്തിന് ഒന്നും കിട്ടാത്ത സ്ഥിതിയായെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

സ്കൂളുകളിൽ ഇന്റർനെറ്റ് പദ്ധതി നടപ്പാക്കുമെന്നാണ് കേന്ദ്രബഡ്ജറ്റിലുള്ളത്. കേരളത്തിൽ ഇതിനോടകം നടപ്പാക്കിയതാണിത്. ഇതിനായി വകയിരുത്തിയ പണം ഡിജിറ്റൽ ക്ളാസ് റൂമിന്റെ അടുത്തഘട്ട പദ്ധതിക്കായി ഉപയോഗിക്കാമെന്ന് അപേക്ഷിച്ചാൽ അനുവദിക്കുകയുമില്ല. ഇനി സ്‌കൂളുകളിൽ ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും ദാലും കൊടുക്കാൻ പറയുമോയെന്നാണ് സംശയം. ഇവിടെ മുട്ടക്കറിയും ചോറും മീനുമല്ലേ നല്ലത്. മന്ത്രി ബാലഗോപാൽ ചോദിച്ചു.

കേരളത്തോടുണ്ടായ സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. എല്ലാം തുല്യമാവണമെന്ന് പറയുന്നില്ല. എന്നാൽ വീതംവയ്പ്പിൽ വല്ലാത്ത വ്യത്യസ്തതകളുണ്ടെന്ന് കണക്ക് കാണിക്കുന്നു. ബീഹാറിലും ഡൽഹിയിലും തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതുകൊണ്ട് ചില രാഷ്ട്രീയ തീരുമാനങ്ങളുണ്ടായേക്കാം. വയനാട് ദുരന്തം, വിഴിഞ്ഞം പോലെ ഇന്ത്യക്കാകെ ഗുണം ചെയ്യുന്ന പദ്ധതി അങ്ങനെ പ്രത്യേക പരിഗണന ആവശ്യമായ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല എന്നത് ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ കാര്യത്തിൽ തിരുത്തലുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിൽ എല്ലാവർക്കും ഒരേഅളവിൽ ഷർട്ടും പാന്റും തയ്പ്പിച്ച് തരാമെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും പറ്റുന്ന രീതിയിൽ കാര്യങ്ങളുണ്ടാകണം. മഖാന കേരളത്തിൽ അത്രയും പെട്ടെന്ന് പറ്റുന്ന കൃഷിയാണോ. റബറിനെ പരിഗണിച്ചില്ല. പൊളിറ്റിക്കൽ ഗിമ്മിക്കുകൾ കാണിക്കുന്നതിലല്ല കാര്യം. കേരളം നേരത്തെ നടപ്പിലാക്കിയ പല പദ്ധതികളും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആകാശത്തു നിന്ന് നോട്ടെടുക്കാൻ കഴിയില്ലല്ലോയെന്നും തരേണ്ടത് തന്നേ പറ്റൂവെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUFGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA