SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

കെ. രാധാകൃഷ്‌ണൻ ഏപ്രിൽ 8ന് ഹാജരാകണം

k-radhakrishnan

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ മൊഴി നൽകാൻ ഏപ്രിൽ 8ന് ഹാജരാകണമെന്ന് കെ. രാധാകൃഷ്‌ണൻ എം.പിക്ക് ഇ.ഡി നോട്ടീസ്. കൊച്ചിയിലെ ഓഫീസിലെത്തണം. രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം, സി.പി.എം പാർട്ടി കോൺഗ്രസ് എന്നിവ ഉന്നയിച്ച് സമയം നീട്ടി ചോദിച്ചിരുന്നു. ഏപ്രിൽ രണ്ടു മുതൽ ആറു വരെ തമിഴ്നാട്ടിലെ മധുരയിലാണ് പാർട്ടി കോൺഗ്രസ്. അതിനുശേഷം ഹാജരാകാനാണ് ഇ.ഡി സമയം അനുവദിച്ചത്. കെ. രാധാകൃഷ്‌ണൻ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാർട്ടിയുടെ വരുമാന കണക്ക്, ബാങ്ക് ഭരണവുമായുള്ള ബന്ധം എന്നിവ അറിയാനാണ് മൊഴി എടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA