SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

നികത്തിയ വയലുകൾ പൂർവ സ്ഥിതിയിലാക്കാൻ നിർദ്ദേശം

a

കൊച്ചി: അനധികൃതമായി നികത്തിയ നെൽവയലുകൾ പൂർവസ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർമാർക്ക് മന്ത്രി കെ. രാജന്റെ നിർദ്ദേശം. രണ്ട് ദിവസമായി എറണാകുളത്ത് നടന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തോട്ടഭൂമി ഉൾപ്പെടെ അനുവദിച്ച കാര്യങ്ങൾക്കായല്ലാതെ ഭൂമി തരംമാറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം ഭൂമിയുടെ തരംമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് ലാൻഡ് ബോർഡുകളിൽ റിപ്പോർട്ട് ചെയ്ത് മിച്ചഭൂമി കേസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാനും മന്ത്റി​ നിർദ്ദേശി​ച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ തഹസിൽദാർമാരെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് നാലു മേഖലാ യോഗങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ലാൻഡ് റവന്യൂ കമ്മി​ഷണർ ഡോ.എ. കൗശിഗൻ, ജോയിന്റ് കമ്മി​ഷണർ എ. ഗീത, റവന്യു അഡി​ഷണൽ സെക്രട്ടറി ഷീബാ ജോർജ്, സർവെ ഡയക്ടർ സിറാം സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു.

 മറ്റ് തീരുമാനങ്ങൾ

  • റവന്യൂ വകുപ്പിനെ ജനകീയവത്കരിക്കാനുള്ള വില്ലേജ്തല ജനകീയ സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കും.
  • ഇതിനായി കൂടുതൽ ഡെപ്യൂട്ടി തഹസിൽമാർക്ക് ചുമതല നൽകും.
  • സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയമേളകൾ സംഘടിപ്പിക്കും.
  • ഭൂമി തരംമാറ്റത്തിനുള്ള കുടിശിക അപേക്ഷകൾ തീർപ്പാക്കുന്നതിന് ഒക്ടോബർ 25 മുതൽ നവംബർ 10 വരെ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K RAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA