SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

പാർട്ടി വിമതർക്കെതിരെ കൊലവിളി പ്രസംഗവുമായി കെ.സുധാകരൻ

k-sudhakaran

കോഴിക്കോട്: പാർട്ടി വിമതർക്കെതിരെ കൊലവിളി പ്രസംഗവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന കൺവെൻഷനിലാണ് സുധാകരൻ ഭീഷണി പ്രസംഗം നടത്തിയത്. ബാങ്ക് തിരഞ്ഞെടുപ്പിൽ ശരിയല്ലാത്ത എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ചുകൊടുക്കാൻ കരാറെടുത്തവർ ഇത് ഓർക്കണമെന്നും സുധാകരൻ പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ തൊട്ടാൽ തിരിച്ചടിക്കും. കാശുവാങ്ങി ഇടതുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവൻ വേണോ എന്ന് ഓർത്തോളുവെന്നും കെ.സുധാകരൻ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നതോടെ തിരഞ്ഞെടുപ്പുകാലത്തെ പ്രസിഡന്റിന്റെ പ്രസംഗത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുയരുന്നുണ്ട്. പതിറ്റാണ്ടുകളായി കോൺഗ്രസ് നിയന്ത്രണത്തിലാണ് ചേവായൂർ സർവീസ് സഹകരണ ബാങ്ക്. എന്നാൽ, കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോൺഗ്രസ് ജില്ലാ നേതൃത്വവും രണ്ട് തട്ടിലാണ്. ഭരണസമിതിയിലെ ഏഴുപേരെ നേരത്തെ പാർട്ടി പുറത്താക്കിയിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന കോൺഗ്രസ് കൺവെൻഷനിലാണ് കെ.സുധാകരൻ ഉദ്ഘാടകനായി എത്തിയത്. സംഭവത്തിൽ സുധാകരനെ ന്യായീകരിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ രംഗത്തെത്തി. ആവശ്യമായ പ്രസംഗമാണ് കെ.സുധാകരൻ നടത്തിയത്. പാർട്ടിയെ ഒറ്റു കൊടുത്തവർക്കുള്ള മറുപടിയാണ്. അതിൽ തെറ്രില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA