SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

കലാമണ്ഡലം ഫെല്ലോഷിപ്പ് എൻഡോവ്‌മെന്റ് അവാർഡ് വിതരണം

kalamandalam

തൃശൂർ : കലാമണ്ഡലം കല്പിത സർവകലാശാലയുടെ 2023ലെ ഫെല്ലോഷിപ്പ് എൻഡോവ്‌മെന്റ് അവാർഡ് വിതരണം ചെയ്തു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ ഫെല്ലോഷിപ്പുകൾ കക്കാട് കാരണവപ്പാട് ഫെല്ലോഷിപ്പ് (ചെണ്ട) സദനം വാസുദേവൻ, തകഴി കുഞ്ചുക്കുറുപ്പ് ഫെല്ലോഷിപ്പ് (കഥകളി ) കലാമണ്ഡലം കെ.ജി.വാസുദേവൻ എന്നിവർക്ക് കെ.രാധാകൃഷ്ണൻ എം.പി നൽകി. പ്രത്യേക ജൂറി പരാമർശം ലഭിച്ച മോഹിനിയാട്ടം നർത്തകി കലാക്ഷേത്രം വിലാസിനിക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്‌കാരങ്ങളും എം.പി വിതരണം ചെയ്തു.
കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റ് അവാർഡുകൾ യു.ആർ.പ്രദീപ് എം.എൽ.എ വിതരണം ചെയ്തു. കലാമണ്ഡലം ശിവൻ നമ്പൂതിരി വിശിഷ്ടാതിഥിയായി. ഡോ. പി.രാജേഷ് കുമാർ, കെ.എം.അഷറഫ്, പി.നിർമ്മലാ ദേവി, കെ.രവീന്ദ്രനാഥൻ, ഷാജി സാമുവൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAMANDALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA