SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

സ്കൂൾ കലോത്സവം: അപ്പീൽ 500 കടന്നേക്കും  ഇനി നാലുനാൾ

p

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 249 ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കുമ്പോൾ പതിനാല് ജില്ലകളിൽ നിന്നായി അപ്പീലുമായി എത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധന പ്രതീക്ഷിക്കുന്നു. അപ്പീലുകൾ 500 കടക്കാനാണ് സാദ്ധ്യത. അപ്പീലുകളുടെ എണ്ണം കൂടുന്നത് കലോത്സവ സമയക്രമത്തിന്റെ താളം തെറ്റിക്കുമോ എന്ന ആശങ്കയിലാണ് പ്രോഗ്രാം കമ്മിറ്റി.

ജില്ലകളിൽനിന്ന് അപ്പീലുമായി എത്തുന്നവർ എസ്.എം.വി സ്‌കൂളിൽ പ്രവർത്തിക്കുന്ന ലോവർ അപ്പീൽ ഓഫീസിൽ മൂന്നാം തീയതി രാവിലെ മുതൽ 10,000 രൂപ കെട്ടിവച്ച് രസീത് കൈപ്പറ്റണം. തുടർന്ന് രസീത് എസ്.എം.വിയിൽത്തന്നെ പ്രവർത്തിക്കുന്ന പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ നൽകി പാർട്ടിസിപ്പെന്റ് കാർഡ് വാങ്ങണം. മത്സരഫലം തത്സമയം അറിയാൻ ക്യു ആർ കോഡ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ അനിൽ വട്ടപ്പാറ അറിയിച്ചു.

മത്സരാർത്ഥികൾ

ജില്ലാതലത്തിൽ നിന്ന് ഒന്നാംസ്ഥാനവും എ ഗ്രേഡുമായി എത്തുന്ന മത്സരാർത്ഥികളുടെ എണ്ണം:

തിരുവനന്തപുരം 728, കൊല്ലം 749, പത്തനംതിട്ട 702, ആലപ്പുഴ 731, കോട്ടയം 713, ഇടുക്കി 638, എറണാകുളം 720, തൃശ്ശൂർ 737, പാലക്കാട് 732, മലപ്പുറം 740, കോഴിക്കോട് 750, വയനാട് 626, കണ്ണൂർ 741, കാസർകോട് 713.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA