SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

കണ്ണൂർ സർവകലാശാല അറിയാതെ ബിരുദ ഫലം പ്രസിദ്ധീകരിച്ച് മഹാരാഷ്ട്ര കമ്പനി

p

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല അറിയാതെ ഒന്നാം സെമസ്റ്റർ ബിരുദപരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് മഹാരാഷ്ട്രയിലെ എം.കെ.സി.എൽ കമ്പനി. അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരുടെ ഇ-മെയിലിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇതിന് യൂണിവേഴ്സിറ്റിയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് സൂചന. സിൻഡിക്കേറ്റിന്റെ അംഗീകാരത്തോടെയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. വിദ്യാർത്ഥി പ്രവേശനം മുതൽ ഫലപ്രഖ്യാപനം വരെ ഏകോപിപ്പിക്കുന്ന കെ-റീപ്പ് സോഫ്‌റ്റ്‌വെയറിലേക്ക് കണ്ണൂർ സർവകലാശാല മാത്രമാണ് വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറിയത്. മഹാരാഷ്ട്ര കമ്പനിയുടേതാണ് ഈ സോഫ്‌റ്റ്‌വെയർ. മഹാരാഷ്ട്ര കമ്പനി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതായി സർവകലാശാല വാർത്തക്കുറിപ്പിറക്കി.

കെ-റീപ്പ് സോഫ്‌റ്റ്‌വെയറിന്റെ ചുമതല മഹാരാഷ്ട്ര കമ്പനിക്ക് നൽകിയതോടെ ഫലപ്രഖ്യാപനത്തിൽ സർവകലാശാലകൾക്ക് പങ്കില്ലാതാവുമെന്ന് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് കേരള, എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾ വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറിയിട്ടില്ല. പരീക്ഷാ ഫലപ്രഖ്യാപന ചുമതല എം.കെ.സി.എല്ലിൽ നിന്ന് സർവകലാശാലകൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂർ വിസി മാർക്ക് നിവേദനം നൽകി. സോഫ്‌റ്റ്‌വെയറിന്റെ ചുമതല ഡിജിറ്റൽ സർവകലാശാലയ്ക്ക് നൽകണമെന്നും ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

പ​രീ​ക്ഷാ​ഫ​ലം​ ​ചോ​ർ​ച്ച​;
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പി​ഴ​വെ​ന്ന്‌​ ​പ്രി​ൻ​സി​പ്പൽ

ക​ണ്ണൂ​ർ​:​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​മു​മ്പ് ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഒ​ന്നാം​വ​ർ​ഷ​ ​ബി​രു​ദ​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പു​റ​ത്തു​വ​ന്ന​ത് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പി​ഴ​വെ​ന്ന് ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​പൈ​സ​ക്ക​രി​ ​ദേ​വ​മാ​താ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​എം.​ജെ.​മാ​ത്യു.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട​ര​യ്ക്ക് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​ള്ള​ ​പോ​ർ​ട്ട​ലി​ൽ​ ​വ​ന്ന​ ​പ​രീ​ക്ഷാ​ഫ​ലം​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​ഡോ.​എം.​ജെ.​ ​മാ​ത്യു​ ​പ​റ​ഞ്ഞു.​ ​ടെ​സ്റ്റാ​ണെ​ന്നും​ ​പു​റ​ത്തു​വി​ട​രു​തെ​ന്നും​ ​ര​ജി​സ്ട്രാ​ർ​ ​വി​ളി​ച്ചു​പ​റ​ഞ്ഞ​ത് ​നാ​ല് ​മ​ണി​ക്കാ​ണ്.​ ​ഇ​പ്പോ​ൾ​ ​കോ​ളേ​ജി​നെ​ ​പ​ഴി​ചാ​രി​ ​പു​ക​മ​റ​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​പ്രി​ൻ​സി​പ്പ​ൽ​ ​ആ​രോ​പി​ച്ചു.
കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷ​മ്മാ​സാ​ണ് ​ഫ​ലം​ ​ചോ​ർ​ന്നെ​ന്ന​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​ത്.

നേ​ട്ടം​ ​കോ​ട്ട​മാ​യി
ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യ​ത് ​നേ​ട്ട​മാ​യി​ ​അ​വ​ത​രി​പ്പി​ച്ച​ ​സ​ർ​വ​ക​ലാ​ശാ​ല​ക്ക് ​വീ​ഴ്ച​ ​നാ​ണ​ക്കേ​ടാ​യി.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്രൊ​ഫൈ​ലി​ൽ​ ​എ​ത്തി​യ​ ​ഫ​ല​മാ​ണ് ​ചോ​ർ​ച്ച​യെ​ന്ന​ ​പേ​രി​ൽ​ ​പ്ര​ച​രി​ച്ച​തെ​ന്നാ​ണ് ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​സം​ഭ​വ​ത്തി​ൽ​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ഉ​ണ്ടാ​കു​മെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​കെ.​കെ.​രാ​ജു​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA