SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

പിതൃസ്മരണയിൽ ഇന്ന് ബലിതർപ്പണം

READ ENGLISH VERSION
karkidaka-vavu

തിരുവനന്തപുരം: ഇന്ന് കർക്കടകത്തിലെ കറുത്തവാവ്. പിതൃസ്മരണയിൽ പ്രാർത്ഥനയോടെ ജനലക്ഷങ്ങൾ ബലിതർപ്പണം നടത്തും. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനായി പുണ്യതീർത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലുമാണ് ബലിതർപ്പണം. പുലർച്ചെ 3.30ന് ആരംഭിക്കും. ഉച്ചയ്ക്കു മുമ്പ് തർപ്പണം നടത്തുന്നതാണ് ഉത്തമം.

മിക്കവാറും ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും നദീതീരങ്ങളിലും വാവുബലി ഇടാനുള്ള സൗകര്യം ഒരുങ്ങി. തിരുവല്ലം പരശുരാമക്ഷേത്രം, അരുവിപ്പുറം,​ വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂർ സുന്ദരേക്ഷ ക്ഷേത്രം,തൃക്കുന്നപ്പുഴ ,തിരുവില്ല്വാമല, കൊല്ലം തിരുമൂലവരം തുടങ്ങിയവയാണ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKADAKA VAVU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA