SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

കെ.എ.എസിന് മാർച്ചിൽ വിജ്ഞാപനം , മൂന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തു, 28 എണ്ണം റിസർവ് 

p

തിരുവനന്തപുരം:ആറുവർഷത്തിന് ശേഷം കെ.എ.എസിന്റെ രണ്ടാം വിജ്ഞാപനത്തിനായി പി.എസ്.സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്ത് സർക്കാർ. ഡെപ്യൂട്ടേഷൻ റിസർവായി 31 ഒഴിവ് കണ്ടെത്തിയെങ്കിലും നിലവിൽ മൂന്നെണ്ണമാണ് പൊതുഭരണ വകുപ്പ് റിപ്പോർട്ട് ചെയ്തത്. ശേഷിക്കുന്ന 28 എണ്ണം ഡെപ്യൂട്ടേഷൻ റിസർവായി മാറ്റിവച്ചതായുള്ള കത്തും പി.എസ് .സിക്ക് നൽകി.
2024 ഡിസംബറിൽ ഒഴിവുകൾ നിലവിൽ വന്നതായാണ് റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് ആലോചന.

 രണ്ടുഘട്ട പരീക്ഷ

കെ.എ.എസിന് രണ്ടുഘട്ട പി.എസ്.സി പരീക്ഷയാണ്. ഡിസംബറിനകം പ്രാഥമിക, മുഖ്യ പരീക്ഷകൾ നടത്തും. റാങ്ക് ലിസ്റ്റ് അടുത്ത വർഷമാകും പ്രസിദ്ധീകരിക്കുക. യോഗ്യത ബിരുദം. മൂന്ന് സ്ട്രീമുകളിലേക്കാണ് വിജ്ഞാപനം. നേരിട്ടുള്ള വിജ്ഞാപനവും തസ്തികമാറ്റത്തിന് രണ്ട് സ്ട്രീമുകളുമാണുള്ളത്. നേരിട്ടുള്ള നിയമനത്തിന് പ്രായപരിധി 21-32. നോൺ ഗസറ്റഡ് ജീവനക്കാരുടെ തസ്തികമാറ്റത്തിന് 21-40. ഒന്നാം ഗസറ്റഡ് തസ്തികമാറ്റത്തിന് 50 വയസ്സ് പൂർത്തിയാകാൻ പാടില്ല

അഭിമുഖം 50 മാർക്കിന്

ഒ.എം.ആർ രീതിയിൽ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് നൂറ് മാർക്ക് വീതമുള്ള രണ്ട് പേപ്പറായിരിക്കും. വിജയിക്കുന്നവർക്ക് വിവരണാത്മക രീതിയിലുള്ള മുഖ്യപരീക്ഷയ്ക്ക് നൂറ് മാർക്ക് വീതം മൂന്ന് പേപ്പറുണ്ടാകും. 50 മാർക്കിന് അഭിമുഖവും ചേർത്ത് 350 മാർക്കാണ്.

കെ.​എ.​എ​സ് ​വി​ജ്ഞാ​പ​നം​ ​മാ​ർ​ച്ച് 7​ ​ന്
റാ​ങ്ക് ​ലി​സ്റ്റ് 2026​ ​ഫെ​ബ്രു​വ​രി​ 16​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ.​എ​സ് ​തി​ര​ഞ്ഞെ​ടു​പ്പി​നാ​യി​ ​മാ​ർ​ച്ച് 7​ ​ന് ​വി​ജ്ഞാ​പ​നം
പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് ​പി.​എ​സ്.​സി​ ​അ​റി​യി​ച്ചു.​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​യും​ ​അ​ന്തി​മ​പ​രീ​ക്ഷ​യും​ ​അ​ഭി​മു​ഖ​വും​ ​പൂ​ർ​ത്തി​യാ​ക്കി​ 2026​ ​ഫെ​ബ്രു​വ​രി​ 16​ന് ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
കെ.​എ.​എ​സ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ഒ​റ്റ​ഘ​ട്ട​മാ​യി​ 100​ ​മാ​ർ​ക്ക് ​വീ​ത​മു​ള്ള​ 2​ ​പേ​പ്പ​ർ​ ​അ​ട​ങ്ങി​യ​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ
2025​ ​ജൂ​ൺ​ 14​ ​ന് ​ന​ട​ത്തും.​ 100​ ​മാ​ർ​ക്ക് ​വീ​ത​മു​ള്ള​ 3​ ​പേ​പ്പ​ർ​ ​അ​ട​ങ്ങി​യ​ ​അ​ന്തി​മ​ ​വി​വ​ര​ണാ​ത്മ​ ​പ​രീ​ക്ഷ​ 2025​ ​ഒ​ക്‌​ടോ​ബ​ർ​ 17,​ 18​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും.​ 2026​ ​ജ​നു​വ​രി​യി​ൽ​ ​അ​ഭി​മു​ഖം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഫെ​ബ്രു​വ​രി​ 16
ന് ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ക്കും​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ന്തി​മ​ ​പ​രീ​ക്ഷ​യു​ടെ​യും​ ​സി​ല​ബ​സ്
വി​ജ്ഞാ​പ​ന​ത്തോ​ടൊ​പ്പം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തെ​ ​കെ.​എ.​എ​സ് ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​സി​ല​ബ​സാ​ണ് ​പ്രാ​ഥ​മി​ക,
അ​ന്തി​മ​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.
പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​യി​ലും​ ​അ​ന്തി​മ​ ​പ​രീ​ക്ഷ​യി​ലും​ ​ഇം​ഗ്ലീ​ഷ് ​ചോ​ദ്യ​ത്തോ​ടൊ​പ്പം​ ​മ​ല​യാ​ള​ ​പ​രി​ഭാ​ഷ​യും,
ഭാ​ഷാ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ​ത​മി​ഴ്,​ ​ക​ന്ന​ട​ ​പ​രി​ഭാ​ഷ​യും​ ​ല​ഭ്യ​മാ​ക്കും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇം​ഗ്ലീ​ഷി​ലോ
മ​ല​യാ​ള​ത്തി​ലോ​ ​ഭാ​ഷാ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ​ഇം​ഗ്ലീ​ഷി​ലോ,​ ​ത​മി​ഴി​ലോ,​ ​ക​ന്ന​ട​യി​ലോ​ ​ഉ​ത്ത​രം
എ​ഴു​താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA