SignIn
Kerala Kaumudi Online
Thursday, 22 October 2026 11.42 PM IST

കെ.എ.എസ് റാങ്ക് തിളക്കത്തിൽ ദേവനാരായണൻ

dev

കിളിമാനൂർ:എഴുതിയ പരീക്ഷകളിലെല്ലാം റാങ്ക് നേടിയ ദേവനാരായണന്,കെ.എ.എസിലും ഒന്നാം റാങ്കിന്റെ സുവർണ്ണനേട്ടം.തിരുവനന്തപുരം കിളിമാനൂർ പുല്ലയിൽ സരസ്വതി ഭവനിൽ അനിൽകുമാർ-ശാലിനി ദമ്പതികളുടെ മകനാണ് ഈ 26 കാരൻ.കെ.എ.എസ് സ്ട്രീം ഒന്നിൽ ആദ്യ ശ്രമത്തിലാണ് സുവർണ്ണ നേട്ടം.യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ ഇരുപതാം റാങ്ക് നേടി വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജോലി നോക്കുന്നതിനിടയിലാണ് കെ.എ.എസ് പരിശീലനം.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്സും,തിരുവനന്തപുരം ബാർട്ടൻ ഹിൽ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി.അച്ഛൻ അനിൽ കുമാർ പുതിയകാവിൽ ലോട്ടറി കട നടത്തുകയാണ്.അമ്മ ശാലിനി വീട്ടമ്മയാണ്.സഹോദരൻ അനന്ദകൃഷ്ണൻ എൽ.പി അസിസ്റ്റന്റ് പരീക്ഷയിൽ എഴുപതാം റാങ്ക് നേടി.സഹോദരി ദേവനന്ദ ടി.ടി.സി വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA