SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

കെ.സി.വേണുഗോപാലിനെതിരെ വ്യാജചിത്രം പ്രചരിപ്പിച്ചെന്ന് പരാതി

a

ആലപ്പുഴ: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിക്കെതിരെ ഒരു ചാനൽ വ്യാജവും അപകീർത്തികരവുമായ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് പരാതി നൽകി.എ.ഐ.സി.സി നിയമവിഭാഗം ചെയർമാൻ ഡോ.അഭിഷേക് സിംഗ്‌വിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

പണം കൈപ്പറ്റുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം പ്രചരിപ്പിച്ചത്.ചിത്രത്തിന് മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവെന്നും പരാതിയിൽ പറയുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂറും ഇത് സംബന്ധിച്ച് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA