SignIn
Kerala Kaumudi Online
Friday, 23 October 2026 9.49 AM IST

കീം ഒറ്റനോട്ടത്തിൽ

keam

സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന കീം പ്രവേശന പരീക്ഷയിൽ ഈ വർഷം എൻജിനിയറിംഗിനും ഫാർമസിക്കും പ്രത്യേക പ്രവേശന പരീക്ഷകളുണ്ട്. ബി. ഫാമിന് പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവ ജയിച്ചിരിക്കണം. ബി.വി.എസ് സി & എ.എച്ച് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ നാലു വിഷയങ്ങൾക്ക് കൂടി 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. അഖിലേന്ത്യ ക്വാട്ടയിലെ 15 ശതമാനം സീറ്റുകൾക്ക് വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയാണ് പ്രവേശനം നൽകുന്നത്. 85 ശതമാനം സീറ്റുകളും സംസ്ഥാന പ്രവേശന കമ്മിഷണറാണ് കൗൺസിലിംഗ് വഴി പ്രവേശന പ്രക്രിയ പൂർത്തിയാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് മറ്റു സംസ്ഥാന, എൻ.ആർ.ഐ ക്വാട്ട വെറ്ററിനറി ബിരുദ കോഴ്സിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ബി ആർക്ക് കോഴ്സിന് താത്പര്യമുള്ള വിദ്യാർത്ഥികൾ മാത്തമാറ്റിക്‌സ്, ഫിസിക്സ് വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം.

നീറ്റിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പ്രസ്തുത കോഴ്‌സുകളിൽ കേരളത്തിലെ കോളേജുകളിൽ പ്രവേശനത്തിന് താത്പര്യപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും കീമിൽ രജിസ്റ്റർ ചെയ്യണം.

എൻജിനിയറിംഗ്, ഫാർമസി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന പരീക്ഷാകേന്ദ്രം പിന്നീട് മാറ്റാൻ സാധിക്കുകയില്ല.

എൻജിനിയറിംഗ്, ഫാർമസി പരീക്ഷാകേന്ദ്രമായി ദുബായ്, ബഹറിൻ എന്നിവ തിരഞ്ഞെടുത്തവർ അധിക ഫീസായി 15000 രൂപ അടയ്‌ക്കണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന EWS സീറ്റിലേക്ക് അപേക്ഷിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള EWS തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.

കൂടാതെ സമുദായ സംവരണത്തിനായി സമുദായ സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും പ്രോസ്‌പെക്ട്‌സിലെ Annexure യഥാക്രമം 33, 31 പ്രകാരം ബന്ധപ്പെട്ട വില്ലജ് ഓഫീസറിൽ നിന്നു വാങ്ങി അപ്‌ലോഡ് ചെയ്യണം. മിശ്രവിവാഹിതരുടെ മക്കൾക്ക് എസ്.ഇ.ബി.സി സംവരണം ആവശ്യമുള്ളപക്ഷം അവർ വില്ലേജ് ഓഫീസറിൽ നിന്നും നോൺ ക്രീമിലയെർ സർട്ടിഫിക്കറ്റ് വാങ്ങണം. കൂടാതെ തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം.

എൻ.ആർ.ഐ ക്വാട്ടയിൽ അപേക്ഷിക്കുമ്പോൾ നിശ്ചിത നടപടിക്രമം അനുസരിച്ചുള്ള സർട്ടിഫിക്കറ്റുകളോടൊപ്പം സ്പോൺറുടെ പാസ്പോർട്ട്, വിസ, ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ ആണെന്നുള്ളതിന്റെ തെളിവ് മുതലായവയും, കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ആവശ്യമാണ്. www.cee.kerala.gov.in

യു.​ജി.​സി​ ​നെ​റ്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

*​ 5,158​ ​പേ​ർ​ക്ക് ​ജെ.​ആ​ർ.​എ​ഫ്

ന്യൂ​ഡ​ൽ​ഹി​:​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഗ്രാ​ന്റ്സ് ​ക​മ്മി​ഷ​ൻ​-​ ​നാ​ഷ​ണ​ൽ​ ​എ​ലി​ജി​ബി​ലി​റ്റി​ ​ടെ​സ്റ്റ് ​(​U​G​C​-​ ​N​E​T​)​ ​ഡി​സം​ബ​ർ​ 2024​ ​ഫ​ലം​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ന്തി​മ​ ​ഉ​ത്ത​ര​സൂ​ചി​ക​യും​ ​ഇ​തോ​ടൊ​പ്പം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​വെ​ബ്സൈ​റ്റ്:​ ​u​g​c​n​e​t.​n​t​a.​a​c.​i​n.
ജ​നു​വ​രി​ ​മൂ​ന്നു​ ​മു​ത​ൽ​ 27​ ​വ​രെ​ 558​ ​സെ​ന്റ​റു​ക​ളി​ൽ​ ​സി.​ബി.​ടി​ ​രീ​തി​യി​ലാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ന്ന​ത്.​ 8,49,166​ ​പേ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​തി​ൽ​ 6,49,490​ ​പേ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​തി.​ 5,158​ ​പേ​ർ​ ​ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ലോ​ഷി​പ്പി​ന് ​(​J​R​F​)​ ​അ​ർ​ഹ​രാ​യ​പ്പോ​ൾ​ 48,161​ ​പേ​ർ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ഷി​പ്പി​നും​ ​പി.​എ​ച്ച്ഡി​ക്കും​ ​യോ​ഗ്യ​ത​ ​നേ​ടി.​ 1,14,445​ ​പേ​രാ​ണ് ​പി.​എ​ച്ച്ഡി​ക്കു​ ​മാ​ത്ര​മാ​യി​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ.​ ​ഫ​ലം​ ​പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള​ ​അ​വ​സ​ര​മി​ല്ല.

ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​ബി.​ ​ആ​ർ​ക് ​ഫ​ലം

ന്യൂ​ഡ​ൽ​ഹി​:​ ​ജ​നു​വ​രി​ 30​ന് ​എ​ൻ.​ടി.​എ​ ​ന​ട​ത്തി​യ​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2025​ ​സെ​ഷ​ൻ​ 1​ ​പേ​പ്പ​ർ​ 2​ ​(​ബി.​ ​ആ​ർ​ക്,​ ​ബി.​ ​പ്ലാ​നി​ങ്)​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ബി.​ ​ആ​ർ​ക്കി​ൽ​ 99.96​ ​പെ​ർ​സ​ന്റ​യി​ൽ​ ​നേ​ടി​ ​ഫാ​ത്തി​മ​ ​ന​സ്രി​ൻ​ ​കേ​ര​ള​ത്തി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി.​ ​ഒ​ബി​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ഒ​ന്നാം​ ​റാ​ങ്കും​ ​ഫാ​ത്തി​മ​ ​ന​സ്രി​നാ​ണ്.​ ​ബി.​ ​പ്ലാ​നിം​ഗി​ൽ​ 99.74​ ​പേ​ർ​സ​ന്റൈ​ൽ​ ​നേ​ടി​യ​ ​തി​മോ​ത്തി​ ​ഫി​ലി​പ്പ് ​ആ​ണ് ​കേ​ര​ള​ത്തി​ൽ​ ​ഒ​ന്നാ​മ​ത്.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​n​t​a.​a​c.​i​n.

ഓ​ർ​മി​ക്കാ​ൻ...

ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​സെ​ഷ​ൻ​ 2:
ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​സെ​ഷ​ൻ​ 2​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യ്ക്ക് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ ​എ​ട്ടു​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​j​e​e​m​a​i​n.​n​t​a.​n​i​c.​i​n​ ​a​n​d​ ​n​t​a.​a​c.​i​n.

ഡി.​എ​ൻ.​ബിപ്ര​വേ​ശ​നം

സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ 2024​ ​ലെ​ ​ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ് ​എം.​ബി.​ബി.​എ​സ്)​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​ ​:​ 0471​-​ 2525300

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യിഎ.​ഐ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​'​എ.​ഐ​ ​എ​സെ​ൻ​ഷ്യ​ൽ​സ് ​'​ ​എ​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​പ​രി​ശീ​ല​ന​പ​ദ്ധ​തി​ക്ക് ​കൈ​റ്റ് ​തു​ട​ക്കം​ ​കു​റി​ക്കു​ന്നു.​ 20​ ​പ​ഠി​താ​ക്ക​ൾ​ക്ക് ​ഒ​രു​ ​മെ​ന്റ​ർ​ ​എ​ന്ന​ ​ത​ര​ത്തി​ലാ​ണ് ​പ​രി​ശീ​ല​നം.​വീ​ഡി​യോ​ ​ക്ലാ​സു​ക​ൾ​ക്കും​ ​റി​സോ​ഴ്സു​ക​ൾ​ക്കും​ ​പു​റ​മെ​ ​എ​ല്ലാ​ ​ആ​ഴ്ച​യി​ലും​ ​ഓ​ൺ​ലൈ​ൻ​ ​കോ​ൺ​ടാ​ക്ട് ​ക്ലാ​സും​ ​ഉ​ണ്ടാ​യി​രി​ക്കും.
സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​ഉ​ള്ള​ട​ക്കം​ ​ത​യ്യാ​റാ​ക്ക​ൽ,​ ​ക​ല​-​സം​ഗീ​ത​-​സാ​ഹി​ത്യ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​ ​ടൂ​ളു​ക​ൾ,​ ​പ്രോം​പ്‌​റ്റ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​റെ​സ്‌​പോ​ൺ​സി​ബി​ൾ​ ​എ.​ഐ​ ​എ​ന്നി​ങ്ങ​നെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് ​നാ​ലാ​ഴ്ച​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​കോ​ഴ്സ്.
w​w​w.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ ​ലൂ​ടെ​ ​ആ​ദ്യം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ 2500​ ​പേ​രെ​യാ​ണ് ​ഒ​ന്നാം​ബാ​ച്ചി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക.​ ​മാ​ർ​ച്ച് ​അ​ഞ്ച് ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ജി.​എ​സ്.​ടി​ ​ഉ​ൾ​പ്പെ​ടെ​ 2360​ ​രൂ​പ​ ​ഫീ​സ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സ​മ​യ​ത്ത് ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്ക​ണം.​ ​ക്ലാ​സു​ക​ൾ​ ​മാ​ർ​ച്ച് 10​ ​ന് ​ആ​രം​ഭി​ക്കും.​ ​വി​ജ​യ​ക​ര​മാ​യി​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA