SignIn
Kerala Kaumudi Online
Friday, 23 October 2026 12.01 AM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി

d

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി. കമ്മിറ്റിക്ക് മൊഴി നൽകിയവരെയെല്ലാം കണ്ട് അന്വേഷണം നടത്തണമെന്നും പരാതിക്ക് തയ്യാറാണെങ്കിൽ കേസെടുക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. 50ലേറെപ്പേർ കമ്മിറ്റിക്ക് മൊഴി നൽകിയിട്ടുണ്ട്. ഇവരെ അന്വേഷണ സംഘം നേരിൽ കാണും. രണ്ടാഴ്ചയ്ക്കകം നടപടി റിപ്പോർട്ട് സർക്കാരിന് നൽകും. പ്രമുഖ നടന്മാർക്കെതിരെ അടക്കം നടിമാരുടെ വെളിപ്പെടുത്തലിൽ 23 കേസുകളെടുത്തെങ്കിലും അവ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA