SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 PM IST

മൊബൈൽ ടവറിന് സ്ഥലം ഉടമയുടെ അനുമതി വേണ്ട

k

ന്യൂഡൽഹി: സ്ഥലമുടമയുടെ അനുമതി ലഭിച്ചില്ലെങ്കിലും 2025 ജനുവരി ഒന്നുമുതൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാം. സേവന ദാതാക്കളിൽ നിന്ന് ടവറുകൾക്ക് ഈടാക്കിയിരുന്ന വസ്‌തു നികുതിയും ഒഴിവാക്കി. രാജ്യത്ത് 5 ജി അടക്കം ടെലികോം സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 'മൊബൈൽ ടവർ' നിർവചനം ടെലികോം മന്ത്രാലയം പരിഷ്‌കരിച്ചത്.

ടവർ സ്ഥാപിക്കാൻ സ്ഥലം ഉടമയുമായി ധാരണ ഉണ്ടായില്ലെങ്കിൽ പൊതുതാത്‌പര്യം ചൂണ്ടിക്കാട്ടി ടെലികോം കമ്പനിക്ക് പോർട്ടൽ വഴി കളക്ടർക്കോ ഉദ്യോഗസ്ഥനോ അപേക്ഷിക്കാം.

ടവറിന്റെ നിർവചനം പരിഷ്‌കരിച്ചതോടെയാണ് വസ്‌തു നികുതി ഒഴിവായത്. ടെലികോം കമ്പനികളുടെ ദീർഘകാല ആവശ്യമാണിത്.

പുതിയ നിർവചനത്തിൽ മൊബൈൽ ടവർ താത്‌കാലികമായി സ്ഥാപിക്കുന്നതും വേർപെടുത്തി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാവുന്നതുമാണ്. സ്ഥാപിച്ച സ്ഥലവുമായി സ്ഥിരം ബന്ധമില്ലാത്തതിനാൽ വസ്തു നികുതി വേണ്ട.

തദ്ദേശസ്ഥാപനങ്ങൾ അപേക്ഷ സ്വീകരിച്ച് 67 ദിവസത്തിനുള്ളിൽ പ്രാഥമിക അനുമതികൾ നൽകണം. ഇല്ലെങ്കിൽ അനുമതി അനുവദിച്ചതായി കണക്കാക്കും. ചെറിയ സെല്ലുകൾക്ക് നഗരങ്ങളിൽ 300 രൂപയും ഗ്രാമങ്ങളിൽ 250 രൂപയും പ്രതിവർഷം ഈടാക്കും. ടവറിന് 13 മീറ്റർ വരെ ഉയരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA