
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഇന്നലെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങി. ഒരാഴ്ച കൂടി മഴ തുടരും.മദ്ധ്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി ഇന്ന് മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും.ഇതോടെ മഴയുടെ ശക്തിയും നേരിയ രീതിയിൽ കൂടും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.
അലർട്ട്
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
കേരള - കർണാടക- തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |