SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

ഗാന്ധിസ്മൃതി സംഗമം നടത്തി

df

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 155-ാംജന്മദിനത്തിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമം നടത്തി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി വയനാട് തിരുനെല്ലി പഞ്ചായത്തിലെ അനന്തോത്ത്കുന്ന് 45-ാം ബൂത്തിലെ ഗാന്ധിസ്മൃതി സംഗമത്തിൽ പങ്കെടുത്തു.

കെ.പി.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു, വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, ജി. സുബോധൻ, രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ വി.എസ്. ശിവകുമാർ, ചെറിയാൻഫിലിപ്പ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ, മണക്കാട് സുരേഷ്, കെ. മോഹൻകുമാർ, പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

ഉപയോഗശൂന്യമായ നിക്കൽകാഡ്മിയം ബാറ്ററികൾ, സി.എഫ്.എൽ ലാമ്പുകൾ തുടങ്ങിയവയുടെ നിർമാർജനത്തിന് കെ.പി.സി.സി ശാസ്ത്രവേദി മുന്നോട്ടുവെയ്ക്കുന്ന വികേന്ദ്രീകൃതവും ലളിതവുമായ രീതിയുടെ പ്രദർശനം നടന്നു. ശാസ്ത്രവേദി പ്രസിഡന്റ് പ്രൊഫ.അച്യുത്ശങ്കർ പ്രവർത്തനം വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA