
മേപ്പാടി: ഉരുൾപൊട്ടൽ ദുരിതബാധിതരുടെ അതിജീവനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യേണ്ട ഘട്ടത്തിൽ കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ദുരന്തബാധിരെ മേപ്പാടിയിൽ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ദേശീയ ദുരന്ത പ്രതികരണ നിധിയിയിൽ നിന്ന് വിഹിതം അനുവദിച്ച് പുറത്തിറക്കിയ പട്ടിക ലജ്ജിപ്പിക്കുന്നതാണ്. മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപ, ആന്ധ്രാപ്രദേശിന് 716 കോടി, ബീഹാറിന് 655 കോടി, ഗുജാറാത്തിന് 600 കോടി എന്നിങ്ങനെ അനുവദിച്ചപ്പോൾ കേരളത്തിന് 145.60 കോടി മാത്രമാണ്. പി.കെ ശ്രീമതി, സി.എസ്. സുജാത, പി. ഗഗാറിൻ, സി. കെ. ശശീന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |